NewsIndia

വോട്ടെടുപ്പിനു ശേഷം മണിപ്പൂരില്‍ സ്ഫോടനം ; നിരവധി പേര്‍ക്ക് പരിക്ക്

ഇംഫാല്‍: വോട്ടെടുപ്പിനു ശേഷം മണിപ്പൂരില്‍ സ്ഫോടനം നിരവധി പേര്‍ക്ക് പരിക്ക്. രണ്ടാം ഘട്ട വോട്ടെടുപ്പിനു ശേഷം തലസ്ഥാനമായ ഇംഫാലില്‍ ഉണ്ടായ ബോംബ്‌ സ്ഫോടനത്തില്‍ സത്രീകളടക്കം എട്ട് പേര്‍ക്ക് പരിക്കേറ്റു.പരുക്കേറ്റ രണ്ട് സ്ത്രീകളുടെ നില ഗുരുതരമാണ്. ഇവരെ ഇംഫാലിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മാര്‍ച്ച് നാലിന് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിനുശേഷം രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് ഇന്നലെയായിരുന്നു അവസാനിച്ചത്. മുതിര്‍ന്ന പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചെങ്കിലും, ആരാണ് സ്‌ഫോടനത്തിനു പിന്നില്‍ എന്നതിനെ സംബന്ധിച്ച് കൂടുതല്‍ പ്രതികരണം പുറത്തുവിട്ടിട്ടില്ല. ഇംപ്രവൈസ്ഡ് എക്‌സപ്ലോസീവ് ഡിവൈസ് ഉപയോഗിച്ച് സ്‌ഫോടനം നടത്തിയതെന്നാണ് സൂചനയെന്നും, സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ഇത് വരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടല്ലന്ന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

2009ന് ശേഷം മണിപ്പൂരില്‍ ഏറ്റവും കൂടതല്‍ പോളിംഗ് നടന്ന തിരഞ്ഞെടുപ്പു നടന്ന സാഹചര്യത്തിലാണ് ബോംബ് സ്‌ഫോടനം. 86ശതമാനം പോളിംഗാണ് മണിപൂരില്‍ രേഖപ്പെടുത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button