International

ബ്രിട്ടണിലെ എലിസബത്ത് രാജ്ഞിയുടെ കൈവശമുള്ളത് അത്ഭുതപ്പെടുത്തുന്ന പഴ്സ് എന്ന് വെളിപ്പെടുത്തല്‍

ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ കൈവശം എപ്പോഴും ഒരു പഴ്‌സ് ഉണ്ടാകാറുണ്ട്. യാത്രകളിലും വിരുന്നുകളിലും ചര്‍ച്ചകളിലുമെല്ലാം ഈ പഴ്‌സ് ഉണ്ടായിരിക്കും. രാജ്യത്തെയും രാജകുടുംബത്തെയും സംബന്ധിച്ച പ്രധാനവിവരങ്ങളോ മേക്കപ്പ് സാധാനങ്ങളോ ഒക്കെയാണ് അതിനുള്ളിലെന്നായിരുന്നു ഇതുവരെ പലരും കരുതിയത്. എന്നാല്‍ ഈ ധാരണ തെറ്റാണെന്നു രാജകുടുംബത്തിന്റെ ജീവചരിത്രകാരനായ ഹ്യൂഗോ വിക്കേഴ്‌സ് വെളിപ്പെടുത്തുന്നു. തന്റെ ജീവനക്കാര്‍ക്കുള്ള രഹസ്യ സന്ദേശങ്ങളാണ് രാജ്ഞി ഇതിലൂടെ നല്‍കുന്നത്. സംസാരിക്കുന്നതിനിടെ പഴ്‌സ് ഒരു കൈയില്‍നിന്നും മറുകൈയിലേക്ക് മാറ്റുന്നത് സംഭാഷണം അവസാനിപ്പിക്കാന്‍ സമയമായതിന്റെ സൂചനയാണ്. ഭക്ഷണത്തിനിടെ പഴ്‌സ് മേശപ്പുറത്ത് വയ്ക്കുന്നത് ഉടന്‍ ഭക്ഷണം അവസാനിപ്പിക്കുമെന്ന സന്ദേശമാണ്. സംഭാഷണത്തിനിടെ പഴ്‌സ് മേശപ്പുറത്ത് വെയ്ക്കുന്നത് അത്യാവശ്യമായി മറ്റാരോ സംസാരിക്കാന്‍ കാത്തുനില്‍ക്കുന്നുവെന്ന വ്യാജേന തന്നെ ഇവിടെനിന്നും മാറ്റണമെന്നുള്ളതിന്റെ സൂചനയാണെന്നും സംസാരത്തിനിടെ വിവാഹമോതിരം തിരിക്കുന്നത് സംഭാഷണം തുടരാന്‍ താല്‍പര്യമില്ലെന്നും തന്നെ എത്രയും വേഗം അവിടെനിന്നും രക്ഷപ്പെടുത്തണം എന്നുമാണെന്നും വിക്കേഴ്‌സ് വെളിപ്പെടുത്തുന്നു.

shortlink

Post Your Comments


Back to top button