KeralaNews

തന്റെ ഫേസ്ബുക്ക് പോസ്റ്റ് പരിഗണിച്ചാണ് വികാരിമാര്‍ക്ക് പോപ്പ് സന്തോഷവാര്‍ത്ത സമ്മാനിച്ചത് : ജോയ് മാത്യു

കൊച്ചി: വിവാഹിതർക്ക് പുരോഹിതരാകാമെന്ന ആഗോള കത്തോലിക്കാ സഭാ മേധാവി ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്ത് നടന്‍ ജോയ് മാത്യു. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ വൈദികന്‍ പീഡിപ്പിച്ചുവെന്ന പരാതിയില്‍ ജോയ് മാത്യു ശക്തമായി പ്രതികരിക്കുകയും പള്ളിവികാരി എന്നത് ഒരു ജോലിയായികണ്ട് വിവാഹിതനായി കുടുംബമായി കഴിയുന്നവരെ ഈ ജോലിയ്ക്ക് വെക്കണമെന്നും നിർദേശിച്ചിരുന്നു. ഇതിന് സമാനമായ അഭിപ്രായമാണ് മാർപ്പാപ്പയും പങ്ക് വെച്ചത്. തന്റെ പ്രതികരണവും ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പ്രതികരണവും ഇപ്പോള്‍ ഒന്നായിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ടാണ് ജോയ് മാത്യു ഫേസ്ബുക്കിലൂടെ തന്റെ അഭിപ്രായം പങ്ക് വെച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വികാരിമാർക്ക്‌ ഒരു സന്തോഷ വാർത്ത
———————————–
എന്റെ ഒരു ഇടപെടലിനു വത്തിക്കാനിൽ നിന്നും ഇത്രപെട്ടെന്ന് ഫലമുണ്ടാകും എന്നു ഞാൻ സ്വപനത്തിൽപോലും കരുതിയില്ല
ക്രുസ്ത്യൻ സഭയിലെ പുരോഹിതരുടെ
ശാരീരികവും വൈയക്തികവും ലൈംഗീകവുമായ പ്രശ്നങ്ങൾക്ക്‌
ഞാൻ മുന്നോട്ടുവെച്ച മൂന്നു നിർദ്ദേശങ്ങളിൽ
രണ്ടാമത്തേതായിരുന്നു, “പൗരോഹിത്യം
ഒരു മാന്യമായ തൊഴിലായിക്കണ്ട്‌ വിവാഹം കഴിച്ച്‌ കുടുംബമായി ജീവിക്കാൻ അനുവദിക്കുക” എന്നത്‌-
ഈ നിർദ്ദേശം നമ്മുടെ ആരാദ്ധ്യനും പുരോഗമനവാദിയുമായ
നമ്മുടെ സാക്ഷാൽ പോപ്പ്‌ തന്നെ
പരിഗണിക്കുന്നതായി
ബി ബി സി പോലും റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്‌-
ഫേസ്‌ ബുക്കിലൂടെ എന്റെ അഭിപ്രായത്തെ അടിസ്‌ഥാനമാക്കി ഈ സംവാദത്തിൽ പങ്കെടുത്ത എല്ലാവർക്കും ഇതിൽ
സന്തോഷിക്കാം,എന്നെ വിമർശിച്ച
ക്രൈസ്തവ യാഥാസ്ഥികന്മാർക്കും.
കൂടാതെ
വിവാഹ ജീവിതം സ്വപ്നം കാണുന്ന പുരോഹിതർക്ക്‌ പ്രത്യേകിച്ചും-
എന്നാലും എന്റെ ഫേസ്‌ ബുക്ക്‌ പോസ്റ്റിനു ഇത്രയും കഴിവുണ്ടെന്ന് ഞാനിപ്പോഴാണറിയുന്നത്‌
അബട ഞാനേ ?

shortlink

Related Articles

Post Your Comments

Related Articles


Back to top button