NewsInternational

ഡമാസ്‌കസില്‍ ഇരട്ട ചാവേര്‍ ആക്രമണം; 44 മരണം

ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസില്‍ ഉണ്ടായ ഇരട്ട ബോംബ് സ്‌ഫോടനത്തില്‍ 44 പേര്‍ കൊല്ലപ്പെട്ടു. റോഡില്‍ സ്ഥാപിച്ചിരുന്ന ബോംബ് ബസ് കടന്നുപോകുമ്പോള്‍ പൊട്ടിയായിരുന്നു ഒരു സ്‌ഫോടനം. രണ്ടാമത്തെ ആക്രമണം നടന്നത് ബാബ് അല്‍ സാഹിര്‍ പ്രദേശത്താണ്. ചാവേര്‍ സ്‌ഫോടനമാണ് ഇവിടെ നടന്നത്. ഷിയാ അഭയാര്‍ഥികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയാണ് ഇവിടം. ആക്രമണത്തില്‍ നിരവധി അഭയാര്‍ഥികള്‍ കൊല്ലപ്പെട്ടു.

shortlink

Post Your Comments


Back to top button