NewsGulf

വാട്സ്ആപ്പ് മെസ്സേജ് വീരന്മാരുടെ കളി ഇനി കാര്യം ആകും ; പിടികൂടാന്‍ പുതിയ സംവിധാനം വരുന്നു

വാട്സ്ആപ്പ് മെസ്സേജ് വീരന്മാരുടെ കളി ഇനി കാര്യം ആകും. ഇത്തരക്കാരെ കുടുക്കാൻ സൗദിയിൽ പുതിയ സംവിധാനം വരുന്നു. വാട്ട്സ്ആപ്പിലൂടെയും മറ്റ് സാമൂഹ്യമാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന ഫ്രോഡ് മെസ്സേജുകൾക്ക് മറുപടി നൽകരുതെന്ന് മിനിസ്ട്രി ഓഫ് ഇന്റീരിയർ അറിയിച്ചു. മരുന്നുകളും മറ്റും ലഭ്യമാകും എന്നും പിന്നീട് ഓൺലൈനിൽ കൂടി പണം അയക്കാനും ആവശ്യപ്പെടുന്ന തരത്തിലുള്ള മെസേജുകൾക്കാണ് മറുപടി അയക്കരുതെന്ന് നിർദേശം നൽകിയത്.

വ്യക്തമായ സോഴ്‌സോ മറ്റു കാര്യങ്ങളോ ഇല്ലാതെ ഇത്തരത്തിൽ മെസേജുകൾ വരുന്നത് ശ്രദ്ധയിൽപെട്ടതിനെ തുടർന്നാണ് ഇങ്ങനെയൊരു നടപടി. ഇത്തരത്തിൽ വരുന്ന മെസേജുകളുടെ ഉറവിടം കണ്ടെത്താനായി ശ്രമങ്ങൾ ആരംഭിച്ചുകഴിഞ്ഞു എന്ന് മന്ത്രാലയം വ്യക്തമാക്കി. ഇത്തരത്തിലുള്ള മെസ്സേജുകൾ ശ്രദ്ധയിൽ പെട്ടാൽ 80044 ഈ നമ്പറിൽ വിളിച്ചറിയിക്കാൻ മന്ത്രാലയം അഭ്യർഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button