KeralaKauthuka Kazhchakal

വൈദികരൊക്കെ ഫ്രീക്കാ..? വൈദികന്റെ ബ്രേക്ക് ഡാന്‍സ് വൈറലാകുന്നു: വീഡിയോ കാണാം

ലൗകിക സുഖങ്ങളില്‍ നിന്ന് അകന്ന് ജീവിക്കലൊക്കെ പണ്ട്, ഇപ്പോള്‍ വൈദികരൊക്കെ സാധാരണ മനുഷ്യരെ പോലെയാകുകയാണ്. ഇത് വിശ്വാസി സമൂഹത്തിന് തന്നെ കോട്ടം തട്ടിക്കുകയാണ്. വൈദികര്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന അവസ്ഥ വരെ എത്തിനില്‍ക്കുന്നു. ഇതില്‍ കൂടുതല്‍ എന്താണ് കേള്‍ക്കേണ്ടതും, കാണേണ്ടതും.

പുരോഹിതന്മാരെക്കുറിച്ചുള്ള കാഴ്ചകള്‍ അതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. ഇവിടെയൊരു വൈദീകന്റെ ബ്രേക്ക് ഡാന്‍സാണ് വൈറലായിരിക്കുന്നത്. അടിപൊളി ബ്രേക്ക് ഡാന്‍സാണ്. ആദ്യം പതിയെ തുടങ്ങിയ അച്ചന്‍ പിന്നീട് അടിച്ചുപൊളിക്കുകയായിരുന്നു. വീഡിയോയില്‍ വൈദികന്റെ പിന്നിലായി കാണുന്ന സ്റ്റേജില്‍ വി വില്‍ മിസ് യു എന്ന് എഴുതിയിട്ടുണ്ട്. അച്ചന്‍ ഫ്രീക്കന്‍ അച്ചനാണല്ലോ എന്നു ചോദിച്ചു പോകും.

വൈദികന്റെ യാത്ര അയപ്പ് പരിപാടിയാണെന്ന് ഫേസ്ബുക്കില്‍ ചിലര്‍ അഭിപ്രായപ്പെടുന്നു. മറ്റൊരാളുടെ കൂടെയാണ് അച്ചന്‍ ആദ്യം ചുവടുവയ്ക്കുന്നത്. പിന്നീട് ആരും പ്രതീക്ഷിക്കാത്ത ബ്രേക്ക ഡാന്‍സായിരുന്നു അരങ്ങേറിയത്. വീഡിയോ കാണാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button