Kerala

മത്സ്യവിപണന കേന്ദ്രത്തിൽ വൻ തീപിടുത്തം

കോഴിക്കോട്; മത്സ്യ വിപണന കേന്ദ്രത്തിൽ വൻ തീപിടുത്തം . കോഴിക്കോട് ചാലിയം മത്സ്യ വിപണന കേന്ദ്രത്തിൽ രാത്രി പത്ത് മണിയോടെയാണ് തീപിടിത്തമുണ്ടായത്. വലയും മറ്റ് മത്സ്യ ബന്ധന ഉപകരണങ്ങളും സൂക്ഷിക്കുന്ന ഷെഡിലായിരുന്നു  തീപിടിത്തം. ഓലകൊണ്ട്     നിര്‍മിച്ച ഷെഡായിരുന്നതിനാൽ തീപിടുത്തത്തിന്റെ ആക്കം കൂട്ടി. മൽസ്യം കൊണ്ടുപോകാനെത്തിയ വാഹനങ്ങൾ അടക്കമുള്ളവ ഇവിടെയുണ്ടായിരുന്നത് ഏറെ ആശങ്കയുണർത്തി. ഫയർഫോഴ്സും നാട്ടുകാരും തീയണയ്ക്കാൻ ശ്രമം തുടരുകയാണ്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button