KeralaNews

ചൂരല്‍ പ്രയോഗവും ചുംബന സമരവുമെല്ലാം ഏറ്റു വാങ്ങിയ മറൈന്‍ ഡ്രൈവിനെ പേടിച്ച് മാതാപിതാക്കള്‍

കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി കൊച്ചി മറൈന്‍ ഡ്രൈവിന്റെ പേര് മാധ്യമങ്ങളില്‍ ഇടം പിടിച്ചത് സുന്ദരമായ വിശ്രമ കേന്ദ്രം എന്നതിലുപരി സദാചാര ഗുണ്ടായിസവും ചൂരല്‍പ്രയോഗവും ചുംബന സമരക്കാരുടെ പ്രതിഷേധവും കൊണ്ടായിരുന്നു.

മറൈന്‍ ഡ്രൈവില്‍ ശിവസേനക്കാര്‍ നടത്തിയ പരാക്രമം ഒരുതരത്തിലും ന്യായീകരിക്കാനാവില്ല. അവര്‍ കമിതാക്കള്‍ കൂട്ടം ചേരുന്നിടത്ത് ജനാധിപത്യ രീതിയില്‍ പ്രതിഷേധിക്കുകയോ, പൊതുസമൂഹത്തിന്റെ മുന്നില്‍ പെണ്‍കുട്ടികള്‍ ചൂഷണം ചെയ്യപ്പെടുന്നതിന്റെ ആകുലതകളോ പങ്കുവച്ചിരുന്നെങ്കില്‍ അത് ന്യായീകരിക്കപ്പെടാവുന്ന നടപടി ആകുമായിരുന്നു. എന്നാല്‍, അതൊരു ആക്രമണത്തിന്റെ സ്വഭാവത്തിലേക്ക് കടന്നപ്പോള്‍ നിയമം കൈയിലെടുക്കലായി.

പെണ്‍മക്കളുള്ള മാതാപിതാക്കള്‍ വളരെ ഞെട്ടലോടെയായിരുന്നു ആ ദൃശ്യങ്ങള്‍ കണ്ടത് അവര്‍ ഞെട്ടിയത് ശിവസേനയുടെ പരാക്രമം കണ്ടതുകൊണ്ടു മാത്രമല്ല. വിലയേറിയ വസ്ത്രങ്ങള്‍ അണിയിച്ച്, ആവശ്യപ്പെടുന്ന എന്തും വാങ്ങിക്കൊടുത്ത് പൊതിച്ചോറും കെട്ടിക്കൊടുത്ത് പഠിക്കാനായി പറഞ്ഞുവിട്ട പെണ്‍മക്കള്‍ വഴിയില്‍ പരിചയപ്പെട്ട പയ്യന്‍മാരുടെ കരവലയത്തില്‍ അകപ്പെടുന്നതോര്‍ത്ത് പൊള്ളുകയാണ് അവരുടെ മനസ്.
പ്രണയത്തിന്റെ മറവില്‍ പെണ്‍കുട്ടികളുടെ ശരീരത്തില്‍ കാമപ്പേക്കൂത്ത് കാട്ടുന്നത് ഓര്‍ക്കുമ്പോള്‍ വല്ലാതെ പൊള്ളുകയാണ് അമ്മമാരുടെ മനസ്സ്. എങ്ങനെ മക്കള്‍ക്ക് ഇങ്ങനെയൊക്കെ ചെയ്യാന്‍ കഴിയുന്നു എന്നോര്‍ത്ത് വ്യാകുലപ്പെടുന്നതില്‍ പെണ്‍മക്കളുടെ അമ്മമാര്‍ മാത്രമല്ല, ആണ്‍ മക്കളുടെ അമ്മമാരുമുണ്ട്.

സദാചാര ഗുണ്ടായിസവും ചുംബനസമരവും കഴിഞ്ഞതിനു ശേഷം മറൈന്‍ ഡ്രൈവില്‍ പെണ്‍കുട്ടികളുമായി കാമുകന്‍മാര്‍ വന്നിട്ടില്ല. പെണ്‍കുട്ടികളും അവിടേയ്ക്ക് വന്നിട്ടില്ല. പെണ്‍കുട്ടികളെ കെണിയിലാക്കുന്നവേദിയായി മറൈന്‍ ഡ്രൈവ് മാറരുതേ എന്നാണ് ഇപ്പോള്‍ അമ്മമാര്‍ പ്രാര്‍ത്ഥിക്കുന്നത്. പക്വത വരാത്ത പെണ്‍കുട്ടികളാണ് പ്രലോഭനത്തില്‍ കുരുങ്ങി ഇവിടേക്ക് വരുന്നത്.
കഴിഞ്ഞ ബുധനാഴ്ചയാണ് ചൂരലുമായി ശിവസേന പ്രവര്‍ത്തകര്‍ മറൈന്‍ ഡ്രൈവിലെ അബ്ദുള്‍ കലാം മാര്‍ഗിലേക്ക് ഇരച്ചെത്തിയത്. ആക്രോശങ്ങളുമായി പാഞ്ഞെത്തിയവര്‍ യുവാക്കളെ ചൂരല്‍ കാട്ടി ഭീഷണിപ്പെടുത്തി. രക്ഷപ്പെട്ടോടിയവരെ പിന്തുടര്‍ന്നും ഭയപ്പെടുത്തി.സദാചാരക്കാരെ തടയാന്‍ പൊലീസിന് കഴിഞ്ഞില്ല. അത് പൊലീസിന്‌നാണക്കേടായി.

പൊതുവെ നല്ല തിരക്കുണ്ടാകാറുള്ള മറൈന്‍ ഡ്രൈവ് കഴിഞ്ഞ ദിവസം ആളൊഴിഞ്ഞതുപോലായി. ചുരുക്കം ചിലര്‍ മാത്രമാണ് ഇവിടം സന്ദര്‍ശിച്ച് മടങ്ങിയത്. പതിവിന് വിപരീതമായി കായല്‍ സൗന്ദര്യം ആസ്വദിക്കാനോ, സൊറ പറഞ്ഞിരിക്കാനോ ഇവരൊന്നും ഒട്ടും താത്പര്യം കാണിച്ചില്ല. സദാചാരത്തിന്റെ ചൂരല്‍ പ്രയോഗവും പ്രതിഷേധത്തിന്റെ ചുംബന സമരവുമാണ് ഇതിന് കാരണമെന്നാണ് ഇവിടത്തെ വ്യാപാരികള്‍ പറയുന്നത്. ആദ്യ ചുംബന സമരത്തിന് ശേഷവും ഇവിടെ ഇതേ അവസ്ഥയായിരുന്നുവെന്നും ഇവര്‍ സാക്ഷിപ്പെടുത്തുന്നു. എന്തായാലും തലകുനിക്കാതെ നടന്നുപോകാമെന്ന
പൊതുവേ ശാന്തത നിറഞ്ഞ ഇടമാണ് മറൈന്‍ ഡ്രൈവ്. എന്നാല്‍, ശിവസേന പോലുള്ള സംഘടനകള്‍ ചൂരലുമായി എത്തിയതോടെ മറൈന്‍ ഡ്രൈവില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് യുവതി യുവാക്കള്‍. ഇവര്‍ നഗരത്തിലെ മാളുകളിലേക്കാണ് ഇപ്പോള്‍ ചേക്കേറിയിരിക്കുന്നത്. സദാചാരക്കാര്‍ മാളിലേക്ക് ചൂരലുമായി എത്തില്ലെന്നാണ് യുവാക്കള്‍ പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button