NewsInternational

ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്ന തീരുമാനവുമായി ദുബായ് മന്ത്രാലയം

ദുബായ്: ആയിരക്കണക്കിന് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ആശ്വാസമേകുന്ന തീരുമാനവുമായി ദുബായ് സര്‍ക്കാരിന്റെ പുതിയ പദ്ധതി. ഉയര്‍ന്ന വീട്ടുവാടക നല്‍കേണ്ടി വരുന്ന ദുബായില്‍ വിദേശികള്‍ ഉള്‍പ്പെടെയുള്ള കുറഞ്ഞ വരുമാനക്കാര്‍ക്കുവേണ്ടി പ്രത്യേക താമസ സൗകര്യങ്ങള്‍ ഒരുക്കുന്നതാണ് പദ്ധതി. വിവിധ റിയല്‍ എസ്റ്റേറ്റ് കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി പ്രകാരമുള്ള പാര്‍പ്പിടങ്ങള്‍ നിര്‍മ്മിക്കുക.

കുടുംബത്തിന്റെ വരുമാനം, കുടുംബങ്ങളുടെ അടിയന്തര സാഹചര്യം, പൊതുസമൂഹത്തിനുണ്ടാകുന്ന നേട്ടം എന്നിവയെല്ലാം പരിഗണിച്ചായിരിക്കും ഓരോ കുടുംബത്തേയും തെരഞ്ഞെടുക്കുക. സ്വദേശികള്‍ക്ക് മാത്രമല്ല തൊഴിലാളികളായ വിദേശികള്‍ക്കും പദ്ധതിയുടെ ഗുണം ലഭിക്കും. ഇരു വിഭാഗങ്ങള്‍ക്കും വെവ്വേറെ പദ്ധതികള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പദ്ധതിയുടെ ഭാഗമായി പുതിയ വീടുകള്‍ നിര്‍മ്മിക്കാനും , നിലവിലുള്ള കെട്ടിടങ്ങള്‍ പുനരുദ്ധരിക്കാനും സര്‍ക്കാര്‍ ലക്ഷ്യമിടുന്നുണ്ട്.

shortlink

Post Your Comments


Back to top button