International

ബീ​ച്ചി​ൽ വി​ദേ​ശ​വ​നി​ത​ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ 

പ​നാ​ജി: വി​ദേ​ശ​വ​നി​ത​യെ ഗോ​വ​യി​ലെ ബീ​ച്ചി​ൽ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി. 25 വ​യ​സു​ള്ള ഐ​റി​ഷ് യു​വ​തി​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ഒ​രാ​ളെ അ​റ​സ്റ്റ് ചെ​യ്തു.സൗ​ത്ത് ഗോ​വ​യി​ലെ ഗ്രാ​മ​ത്തി​ൽ ഇ​വ​ർ ക​ഴി​ഞ്ഞ ദി​വ​സം ഹോ​ളി ആ​ഘോ​ഷി​ച്ചി​രു​ന്നു. ഇ​തി​നു ശേ​ഷം ബു​ധ​നാ​ഴ്ച രാ​വി​ലെ ബീ​ച്ചി​ൽ പൂ​ർ​ണ ന​ഗ്ന​യാ​യി മ​രി​ച്ച​നി​ല​യി​ൽ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു.

യു​വ​തി​യു​ടെ ത​ല​യ്ക്കും മു​ഖ​ത്തു​മാ​ണ് പ​രി​ക്കേ​റ്റി​രി​ക്കു​ന്ന​ത്. കേ​സി​ൽ‌ കോ​ണ​കോ​ണ സ്വ​ദേ​ശി വി​കാ​സ് ഭ​ഗ​ത് ആ​ണ് അ​റ​സ്റ്റി​ലാ​യി​രി​ക്കു​ന്ന​ത്. നോ​ർ​ത്ത് ഗോ​വ​യി​ലാ​ണ് യു​വ​തി ത​ങ്ങി​യി​രു​ന്ന​ത്. സു​ഹൃ​ത്തു​മൊ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ഹോ​ളി ആ​ഘോ​ഷി​ക്കാ​ൻ സൗ​ത്ത് ഗോ​വ​യി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. ബ്രിട്ടീഷ് പാസ്പോർട്ട് ഉപയോഗിച്ചാണ് യുവതി ഇന്ത്യയിലേക്ക് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button