NewsIndia

ഗോവ കോൺഗ്രസ് പിളർപ്പിലേക്ക്- ദിഗ് വിജയ് സിങ്ങിനും വേണുഗോപാലിനുമെതിരെ പ്രാദേശിക നേതാക്കൾ

 

പ​നാ​ജി: ഗോവയിൽ കോൺഗ്രസ് പിളർപ്പിലേക്ക്. പ്രതിസ്ഥാനത്ത് ദിഗ്‌വിജയ് സിംഗിനെ ആണ് ഗോവയിലെ പ്രാദേശിക നേതാക്കന്മാർ കാണുന്നത്.അ​തി​വേ​ഗം ക​രു​ക്ക​ള്‍ നീ​ക്കി​യി​രു​ന്നു​വെ​ങ്കി​ല്‍ 2012ല്‍ ​ന​ഷ്​​ട​പ്പെ​ട്ട അ​ധി​കാ​രം തി​രി​ച്ചു​പി​ടി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​ന്​ എ​ളു​പ്പ​മാകുമായിരുന്നു എന്നാണ് എം എൽ എ മാരുടെ അഭിപ്രായം.എ​ന്നാ​ല്‍, ഹൈ​ക്ക​മാ​ന്‍​ഡ്​ പ്ര​തി​നി​ധി​ക​ളു​ടെ അ​മാ​ന്തം അ​വ​സ​രം ന​ഷ്​​ട​പ്പെ​ടു​ത്തിയതിനാൽ ഭൂരിപക്ഷം ലഭിച്ചിട്ടും പ്രതിപക്ഷത്ത്  ഇരിക്കേണ്ട ഗതിയാണ് വന്നതെന്ന് വി​ശ്വ​ജീ​ത്​ റാ​ണെ അ​ട​ക്ക​മു​ള്ള കോ​ണ്‍​ഗ്ര​സ്​ എം.​എ​ല്‍.​എമാർ ആരോപിച്ചു. അധികാരം തിരിച്ചു പിടിച്ചില്ലെങ്കിൽ ഗോവയിൽ ഇനി കോൺഗ്രസിന് ഭാവിയില്ലെന്നും വിശ്വജിത് റാണെ പറഞ്ഞു.

13 ഒാ​ളം എം.​എ​ല്‍.​എ​മാ​ര്‍​ക്ക്​ ഇത് തന്നെയാണ് ചിന്തയെന്നും ​പാര്‍​ട്ടി​യി​ല്‍​നി​ന്ന്​ പു​റ​ത്തു​പോ​കാ​ന്‍ ഏ​ഴോ​ളം എം.​എ​ല്‍.​എ​മാ​ര്‍ സ​മ്മ​ര്‍ദം ചെ​ലു​ത്തു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.നി​യ​മ​സ​ഭാ ക​ക്ഷി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍​ക്കി​ടെ നി​രീ​ക്ഷ​ക​നാ​യി എ​ത്തി​യ കെ.​സി. വേ​ണു​ഗോ​പാ​ലും ദി​ഗ്​​വി​ജ​യ സി​ങ്ങും ത​മ്മി​ലെ ആ​ശ​യ​വി​നി​മ​യം ഔട്ട് ഓഫ് ​ റീ​ച്ചി​ല്‍’ പ​ല​കു​റി ത​ട​സ്സ​പ്പെ​ട്ടതാണ് ഇത്തരം ഒരു സ്ഥിതി വന്നതെന്ന് എം എൽ എ മാർ ആരോപിക്കുന്നു.പാർട്ടിയിൽ നിന്ന് പുറത്തുപോകുകയോ രാജിവെച്ചു ഉപ തെരഞ്ഞെടുപ്പിനെ നേരിടുകയോ ആണ് വഴിയെന്നും അവർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button