KeralaNews

താനൂര്‍ സംഘര്‍ഷം വര്‍ഗീയ ലഹളയാക്കി മാറ്റാന്‍ ശ്രമം : എംടി രമേശ്

തിരുവനന്തപുരം: താനൂരില്‍ സിപിഎമ്മും ലീഗും തമ്മിലുണ്ടായ രാഷ്ട്രീയ സംഘര്‍ഷം വര്‍ഗീയ കലാപമാക്കി മാറ്റാനാണ് സിപിഎമ്മിന്റെ ശ്രമമെന്ന് ബിജെപി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് തിരുവനന്തപുരത്ത് പത്രസമ്മേളനത്തിലാണ് ഇക്കാര്യം ആരോപിച്ചത്. സിപിഎമ്മിന് വേരുറപ്പിക്കാന്‍ വേണ്ടി സിപിഎം-ലീഗ് സംഘര്‍ഷത്തെ ഹിന്ദു-മുസ്ലീം കലാപമാക്കി മാറ്റുകയാണെന്നും സിപിഎമ്മിന്റെ രാഷ്ട്രീയ അജന്‍ഡ നടപ്പാക്കാന്‍ പോലീസിനെ ഉപയോഗിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

സംസ്ഥാനത്ത് ക്രമസമാധാന നില പാടെ തകര്‍ന്നു കിടക്കുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കാണെന്നും, അഭ്യന്തരവകുപ്പൊഴിയാന്‍ മുഖ്യമന്ത്രി തയ്യാറാവണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു. സ്ത്രീകളും കുട്ടികളും ആക്രമിക്കപ്പെടുന്ന എല്ലാ സംഭവത്തിലും ഇരയെ തള്ളിപ്പറഞ്ഞ് വേട്ടക്കാരനൊപ്പം നില്‍ക്കാന്‍ പോലീസിനെ പ്രേരിപ്പിക്കുന്നത് സിപിഎമ്മാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button