NewsInternational

യു.എ.ഇയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനി ഡെയ്യാറിന്റെ സി.ഇ.ഒയെ 25 വര്‍ഷത്തയ്ക്ക് ജയിലിലടച്ചു

ദുബായ് : യു.എ.ഇയിലെ റിയല്‍ എസ്റ്റേറ്റ് കമ്പനി ഡെയ്യാറിന്റെ സി.ഇ.ഒയെ 25 വര്‍ഷത്തയ്ക്ക് ജയിലിലടച്ചു . ഇതിനു പുറമെ 92 ലക്ഷം രൂപ പിഴകെട്ടാനും ഉത്തരവായിട്ടുണ്ട്. ഓഫീസിലെ ഫണ്ട് തിരിമറി നടത്തിയതിന് എതിരെയാണ് സി.ഇ.ഒയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഡെയ്യാര്‍ കമ്പനിയില്‍ നിന്ന് 56 മില്യണും 43 മില്യണ്‍ ഡോളറിന്റേയും തുക തട്ടിയെടുത്തതിന് അമ്പത്തിരണ്ട് വയസുകാരനാ. അമേരിക്കന്‍ -ലെബനന്‍ സി.ഇ.ഒ യ്ക്കെതിരെയുള്ള കേസിലാണ് വിധിവന്നത്. ദുബായ് കോടതി ജഡ്ജി കമ്പനി മുന്‍ സി.ഇ.ഒയുടെ രണ്ട് അപ്പീലുകളും തള്ളുകയായിരുന്നു. രണ്ട് കേസുകളിലായി 15 വര്‍ഷവും 10 വര്‍ഷവുമായി 25 വര്‍ഷത്തെ തടവാണ് കോടതി ശിക്ഷ വിധിച്ചത്. ഇതുകൂടാതെ ഒരു കേസില്‍ 56 മില്യണ്‍ ഡോളറും രണ്ടാമത്തെ കേസില്‍ 36 മില്യണ്‍ ഡോളറും പിഴ കെട്ടിവെയ്ക്കാനും ഉത്തരവായിട്ടുണ്ട്.

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡെയ്യാര്‍ കമ്പനിയുടെ ദുബായ് ഓഫീസിലാണ് സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയത്. 2007 മുതല്‍ കേസ്‌നടന്നുവരികയായിരുന്നു. കേസിലെ മറ്റ് അഞ്ച് പ്രതികള്‍ക്ക് 10 വര്‍ഷം വീതം തടവും 36 മില്യണ്‍ ഡോളര്‍ പിഴയും ചുമത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button