NewsGulf

40 കുടിവെള്ള സാമ്പിളുകള്‍ കുടിക്കാന്‍ കൊള്ളാത്തവയെന്ന് അധികൃതര്‍

ദുബായി: കഴിഞ്ഞവര്‍ഷം പരിശോധനയ്‌ക്കെടുത്ത 40 കുടിവെള്ള സാമ്പിളുകള്‍ ഉപയോഗയോഗ്യമല്ലെന്ന് റാസല്‍ഖൈമ മുന്‍സിപ്പല്‍ അധികൃതര്‍. കഴിഞ്ഞവര്‍ഷം പരിശോധനയ്ക്കായി ശേഖരിച്ച124 സാമ്പിളുകലില്‍ നിന്നാണ് 40 എണ്ണം മലിനമാണെന്ന് കണ്ടെത്തിയത്. അതായത് പരിശോധനയ്‌ക്കെടുത്തതില്‍ മൂന്നിലൊന്നും കുടിവെള്ളമായി ഉപയോഗിക്കാന്‍ കൊള്ളാത്തവ.

എമിറേറ്റ്‌സിലെ 34 ഇടങ്ങളിലെ കുടിവെള്ള വിതരണകേന്ദ്രങ്ങളില്‍ നിന്നും ഫാക്ടറികളില്‍ നിന്നുമാണ് അധികൃതര്‍ സാമ്പിളുകള്‍ ശേഖരിച്ചത്. മാലിനമാണെന്ന് കണ്ട കുടിവെള്ള കമ്പനികളേയും വിതരണക്കാരേയും വിലക്കിയതായും പിഴ വിധിച്ചതായും ആരോഗ്യവകുപ്പ് മാനേജര്‍ ഷെയ്മാ അല്‍ തുനാജി അറിയിച്ചു. വിതരണം ചെയ്യുന്ന ജലം മാലിന്യവിമുക്തമെന്ന് ശാസ്ത്രീയമായി അധികൃതരെ ബോധ്യപ്പെടുത്തിയാല്‍ മാത്രമേ ഇനി ഇവരുടെ കുടിവെള്ള വിതരണത്തിന് അനുമതി നല്‍കൂയെന്ന് അവര്‍ വ്യക്തമാക്കി.

മലിനജലവിതരണത്തിന് 30,000 ദിര്‍ഹം വരെയാണ് പിഴ ഈടാക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു.പുതിയ ജലവിതരണ ഏജന്‍സികള്‍ക്ക് ലൈസന്‍സ് നല്‍കുന്നത് നിര്‍ത്തിവച്ചതായും മുന്‍സിപ്പാലിറ്റി വെള്ളം വിതരണം ചെയ്യുന്നവര്‍ക്കുമാത്രമേ തല്‍ക്കാലം കുടിവെള്ള വിതരണത്തിന് അനുമതിയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button