Kerala

വീണ്ടും സദാചാര ഗുണ്ടായിസം ; കള്ളന്മാരെന്നാരോപിച്ച് യുവാക്കളെ മര്‍ദ്ദിച്ചു

മലപ്പുറം : വീണ്ടും സദാചാര ഗുണ്ടായിസം. ഇത്തവണ ഇരയായത് രണ്ട് യുവാക്കളാണ്. ഉല്‍സവം കാണാനെത്തിയ പ്രവാസിയടക്കമുള്ള രണ്ടു യുവാക്കളെ കള്ളന്മാരെന്നാരോപിച്ച് സദാചാരഗുണ്ടകള്‍ മര്‍ദ്ദിച്ചതായാണ് പരാതി. ജില്ലിയിലെ അരീക്കോടാണ് സംഭവം. മുബഷീര്‍, സെയ്ഫുദ്ദീന്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. വാട്‌സാപ്പില്‍ കാറിന്റെ ചിത്രം പ്രചരിപ്പിച്ച് ആളെക്കൂട്ടിയ ശേഷമായിരുന്നു അതിക്രമം. അവധിക്കു നാട്ടിലെത്തിയ മുബഷീര്‍ സുഹൃത്തുക്കളുടെ ക്ഷണമനുസരിച്ചാണ് ഉല്‍സവം കാണാന്‍ പോയത്. ഇടയ്ക്ക് ക്ഷേത്രത്തിലേക്കുള്ള വഴി അന്വേഷിച്ച അദ്ദേഹത്തിന്റെ വാഹന നമ്പറും ചിത്രവും ഒരു യുവാവ് പകര്‍ത്തുകയായിരുന്നു. ഇത് വാട്‌സാപ്പിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. കള്ളന്മാരാണ് വാഹനത്തിലുള്ളതെന്ന തരത്തിലായിരുന്നു പ്രചാരണം.

തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി തല്ലുകയായിരുന്നു. ഉല്‍സവം കാണാന്‍ പോകുമ്പോള്‍ വഴിയില്‍ നിന്ന ഒരു യുവാവ് വണ്ടിയുടെ ചിത്രമെടുത്തിരുന്നു. എന്താണെന്നു ചോദിച്ചപ്പോള്‍ പ്രശ്‌നങ്ങളുള്ള സ്ഥലമാണെന്നും അതാണ് നമ്പര്‍ കുറിച്ചെടുക്കുന്നതെന്നും പറഞ്ഞു. രണ്ടു ബൈക്കുകളിലായി ഇവര്‍ തങ്ങളുടെ വാഹനത്തിനുപിന്നാലെ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുന്നതിനായി വാഹനം നിര്‍ത്തിയപ്പോള്‍ ഒരു ലോറി കുറുകെ നിര്‍ത്തി. അവരാണ് വണ്ടിയുടെ നമ്പര്‍ വാട്‌സാപ്പില്‍ പ്രചരിക്കുന്ന കാര്യം പറഞ്ഞത്. നിരപരാധിത്വം തെളിയിക്കാന്‍ തിരികെ ചെന്ന തങ്ങളെ സ്റ്റീല്‍ കമ്പികളടക്കമുള്ള മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് മര്‍ദനമേറ്റ കെ.സി. മുബഷീര്‍ പറഞ്ഞു. ഇവര്‍ സഞ്ചരിച്ച വാഹനവും അക്രമികള്‍ തല്ലിത്തകര്‍ത്തു. തടയാനെത്തിയ അഡിഷനല്‍ എസ്ഐയ്ക്കും സിപിഒയ്ക്കും മര്‍ദനമേറ്റു.

shortlink

Related Articles

Post Your Comments

Related Articles


Back to top button