Kerala

മിഷേല്‍ ഗോശ്രീ പാലത്തിലൂടെ നടന്നുപോകുന്നതിന്റെ മറ്റൊരു വീഡിയോ പോലീസിന് ലഭിച്ചു

കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സിഎ വിദ്യാര്‍ത്ഥിനി മിഷേല്‍ ഗോശ്രീ പാലത്തിനു സമീപത്തേക്ക് നടന്നു നീങ്ങുന്നതിന്റെ മറ്റൊരു വീഡിയോ പോലീസിന് ലഭിച്ചു. നേരത്തെയും സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഹൈക്കോടതി ജംക്ഷനും ഗോശ്രീ പാലത്തിനും ഇടയിലുള്ള പഴക്കടയ്ക്കു സമീപത്തു കൂടെ മുന്നോട്ടു നീങ്ങുന്നതിന്റെ ദൃശ്യങ്ങളാണു ലഭിച്ചത്.

മിഷേല്‍ വോഗത്തില്‍ നടന്നുപോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. തലയില്‍ ഷോള്‍ ധരിച്ചതിനാല്‍ ഈ ദൃശ്യത്തില്‍ മുഖം വ്യക്തമല്ല. എന്നാല്‍, മിഷേല്‍ ധരിച്ചിരുന്ന വസ്ത്രം തന്നെയാണ് വിഡിയോയിലുള്ള പെണ്‍കുട്ടിയുടേതും. ഹൈക്കോടതി ജംങ്ഷനിലുള്ള അശോകാ ഫ്ളാറ്റ് സമുച്ചയത്തിലെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് രാവിലെ പുറത്തുവന്നത്.

മിഷേലിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണിതെന്ന് പോലീസ് വ്യക്തമാക്കി. അതേസമയം, കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ഡിവൈഎസ്പി കെ.എ. ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം പിറവത്തെ വീട്ടിലെത്തി മിഷേലിന്റെ മാതാവ് സൈലമ്മയുടെയും അടുത്ത ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button