KeralaNews

ട്രാക്കില്‍ അറ്റകുറ്റപ്പണി; ട്രെയിനുകള്‍ റദ്ദുചെയ്തു

തിരുവനന്തപുരം: തിങ്കള്‍, ചൊവ്വ ദിവസങ്ങളിലെ നാലു ട്രെയിന്‍ സര്‍വീസുകള്‍ റദ്ദുചെയ്തതായി റെയില്‍വേ അറിയിച്ചു. ചില ട്രെയിനുകള്‍ വഴി തിരിച്ചും വിടും.

കോട്ടയം-കൊല്ലം, കൊല്ലം-കോട്ടയം, എറണാകളം-കായംകുളം, കായംകുളം-എറണാകുളം പാസഞ്ചര്‍ ട്രെയിനുകളാണ് റദ്ദാക്കിയത്. തിരുവല്ലയ്ക്കും ചങ്ങനാശേരിക്കും ഇടയില്‍ ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് ട്രെയിനുകള്‍ റദ്ദാക്കിയത്.

ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ കോട്ടയത്ത് സര്‍വീസ് അവസാനിപ്പിക്കും. കന്യാകുമാരി മുംബൈ സിഎസ്ടി എക്‌സ്പ്രസ്, കണ്ണൂര്‍ – തിരുവനന്തപുരം ജനശതാബ്ദി എക്‌സ്പ്രസ്, ന്യൂഡല്‍ഹി-തിരുവനന്തപുരം കേരള എക്‌സ്പ്രസ് ആലപ്പുഴ വഴി തിരിച്ചുവിടും. കൊല്ലം-കോട്ടയം-എറണാകുളം മെമു ട്രെയിന്‍ ഒന്നരമണിക്കൂര്‍ വൈകി മാത്രമേ പുറപ്പെടുകയുള്ളൂവെന്നും റെയില്‍വേ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button