NewsIndia

ഗണിതശാസ്ത്രപ്രതിഭ മത്സരത്തില്‍ ഒന്നാമതെത്തിയ ഇന്ത്യൻ വംശജയ്ക്ക് 1.65 കോടി രൂപ സമ്മാനം

യു എസിലെ പ്രശസ്തമായ ഗണിതശാസ്ത്രപ്രതിഭ മത്സരത്തില്‍ ഒന്നാമതായെത്തിയ ഇന്ത്യന്‍ വംശജയായ പെണ്‍കുട്ടിക്ക് പുരസ്‌കാരമായി രണ്ടരലക്ഷം ഡോളർ (ഏകദേശം 1.65 കോടി രൂപ). തലച്ചോറിനേല്‍ക്കുന്ന ആഘാതത്തലൂടെയോ രോഗബാധയിലൂടെയോ ന്യൂറോണുകള്‍ക്കു സംഭവിക്കുന്ന മരണം തടയാനുള്ള ഗവേഷണത്തിനാണു ന്യൂജഴ്‌സിയില്‍ നിന്നുള്ള ഇന്ദ്രാണി ദാസിന്(17) പുരസ്‌കാരം ലഭിച്ചത്.

ശാസ്ത്രപ്രതിഭയെ കണ്ടെത്താനുള്ള വാര്‍ഷിക സയന്‍സ് ടാലന്റ് സേര്‍ച്ച് അവാര്‍ഡില്‍ ആദ്യപത്തില്‍ നാലെണ്ണവും ഇന്ത്യന്‍ വംശജരായ വിദ്യാര്‍ത്ഥികള്‍ക്കാണ്. 1700 സീനിയര്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളാണു മത്സരത്തില്‍ പങ്കെടുത്തത്. മെഡിക്കല്‍ കമ്പനിയായ റീജനറേഷന്‍ സൊസൈറ്റി ഫോര്‍ സയന്‍സ് ആന്‍ഡ് ദി പബ്ലിക്ക് എന്ന സംഘടനയും ചേര്‍ന്നാണ് ജൂനിയര്‍ നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന ഈ മത്സരം നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button