KeralaLatest NewsUAENewsIndiaInternationalGulf

രണ്ട് തവണ ഏഴരക്കോടി രൂപ വീതം ഒന്നാം സമ്മാനം, ഒരു തവണ റേഞ്ച് റോവർ കാർ: ദുബായ് ഡ്യൂട്ടി ഫ്രീയിൽ മലയാളിക്ക് വമ്പൻ ഭാഗ്യം

ദുബായ്: ദുബായ് ഡ്യൂട്ടി ഫ്രീയുടെ മില്ലേനിയം മില്യണയർ നറുക്കെടുപ്പിൽ, രണ്ടാമതും ഒന്നാം സമ്മാനം നേടി മലയാളിയായ ശ്രീ സുനിൽ ശ്രീധരൻ. ദുബായ് വിമാനത്താവളത്തിൽ ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് ശ്രീ സുനിൽ ശ്രീധരന് ഒരു ദശലക്ഷം യുഎസ് ഡോളർ (ഏകദേശം ഏഴു കോടി 70 ലക്ഷം രൂപ) വീണ്ടും സമ്മാനമായി ലഭിച്ചത്.

2019 സെപ്റ്റംബറിലും സുനിലിന് ഒരു ദശലക്ഷം യുഎസ് ഡോളർ സമ്മാനം ലഭിച്ചിരുന്നു. തുടർന്ന്, 2020 ഫെബ്രുവരിയിൽ നടന്ന നറുക്കെടുപ്പിൽ റേഞ്ച് റോവർ കാറും സമ്മാനമായി ലഭിച്ചു. ദുബായ് ഡ്യൂട്ടി ഫ്രീയുടെ ചരിത്രത്തിൽ, ഇത് എട്ടാം തവണയാണ് ഒരു വ്യക്തിക്ക് തന്നെ രണ്ടു തവണ ഒന്നാം സമ്മാനം ലഭിക്കുന്നത്. ഏപ്രിൽ പത്തിന് ഓൺലൈൻ വഴിയെടുത്ത 1938 എന്ന നമ്പർ ടിക്കറ്റാണ്, സുനിലിന് സമ്മാനം നേടിക്കൊടുത്തത്. 2019ൽ 4638 എന്ന നമ്പർ ടിക്കറ്റിനും, 2020ൽ 1293 എന്ന നമ്പർ ടിക്കറ്റിനുമാണ് സമ്മാനം ലഭിച്ചത്.

പി.സിയെ വെണ്ണലയിലെ പ്രസംഗത്തിന് ക്ഷണിച്ചതിൽ ഗൂഢാലോചനയുണ്ട്: കൊച്ചി കമ്മീഷണർ

അബുദാബിയിലെ ഒരു കമ്പനിയിൽ എസ്റ്റിമേഷൻ മാനേജരായിരുന്ന ശ്രീ സുനിൽ ഇപ്പോൾ, ദുബായിൽ സ്വന്തമായി ഓൺലൈൻ ട്രേഡിങ് കമ്പനി നടത്തുകയാണ്. കഴിഞ്ഞ ഇരുപത് വർഷത്തിലേറെയായി, ദുബായ് ഡ്യൂട്ടി ഫ്രീയുടെ നറുക്കെടുപ്പിൽ സ്ഥിരമായി പങ്കെടുക്കുന്നുണ്ടെന്ന് സുനിൽ പറയുന്നു. ‘രണ്ടാം തവണയും ഒരു ദശലക്ഷം യുഎസ് ഡോളർ നേടി വിജയി ആകാൻ സാധിച്ചതിന്, ദുബായ് ഡ്യൂട്ടി ഫ്രീയോട് നന്ദി പറയുന്നു. ക്ഷമയോടെ എല്ലാവരും ഇതിൽ പങ്കെടുക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. അതിന്റെ തെളിവാണ് ഞാൻ’, ശ്രീ സുനിൽ ശ്രീധരൻ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button