KeralaLatest NewsNews

പി.സിയെ വെണ്ണലയിലെ പ്രസംഗത്തിന് ക്ഷണിച്ചതിൽ ഗൂഢാലോചനയുണ്ട്: കൊച്ചി കമ്മീഷണർ

കൊച്ചി: പി.സി ജോർജിനെ വെണ്ണലയിലെ പ്രസംഗത്തിന് ക്ഷണിച്ചതിൽ ഗൂഢാലോചനയുണ്ടെന്ന് കൊച്ചി കമ്മീഷണർ സി.എച്ച് നാഗരാജു. നിലവിൽ ഒരു സംഭവമുണ്ടായിരിക്കെ വീണ്ടും ഇത് ആവർത്തിക്കാൻ സാധ്യതയുണ്ടായിരുന്നെന്ന് അറിഞ്ഞുകൊണ്ടാണ് പ്രസംഗത്തിന് ക്ഷണിച്ചതെന്നും കമ്മീഷണർ പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം വേണമെന്നും ആവശ്യമെങ്കിൽ സംഘാടകർക്കെതിരെ കേസെടുക്കുമെന്നും കമ്മീഷണർ വ്യക്തമാക്കി.

‘പി.സി. ജോർജിന്റെ അറസ്റ്റ് എന്തായാലും ഉണ്ടാകും. അറസ്റ്റ് ചെയ്യാൻ തിടുക്കമില്ല. വീണ്ടും അറസ്റ്റ് ചെയ്താൽ ജാമ്യത്തിലിറങ്ങാനുള്ള സാധ്യതയുള്ളതുകൊണ്ട് കൃത്യമായ അന്വേഷണം നടത്തും’ – സി.എച്ച് നാഗരാജു പറഞ്ഞു.

പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചതായും പി.സി ജോർജ് വിദ്വേഷ പ്രസംഗം നടത്തിയതായി തെളിവുണ്ടെന്നും പോലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു. നേരത്തേ തിരുവനന്തപുരത്ത് നടന്ന അനന്തപുരി ഹിന്ദു സമ്മേളനത്തിൽ വിദ്വേഷ പ്രസംഗം നടത്തിയതിന് പി.സി ജോർജിനെ ഫോർട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ച പി.സി ജോർജിനോട്, വിദ്വേഷ പ്രസംഗം നടത്തരുതെന്ന് ജാമ്യവ്യവസ്ഥയായി കോടതി നിർദ്ദേശിച്ചിരുന്നു. എന്നാൽ, ഈ വ്യവസ്ഥ കോടതിക്ക് പുറത്തുവെച്ച് തന്നെ ജോർജ് ലംഘിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി പോലീസ് കോടതിയെ സമീപിച്ചിരുന്നു. ഇതിനിടെയാണ്, പൊതുപരിപാടിയിൽ വച്ച് വിദ്വേഷ പ്രസംഗം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button