Kerala

കുഞ്ഞാലിക്കുട്ടിയെ വിജയിപ്പിക്കാനുള്ള അടവുനയത്തിലാണ് പിണറായിയും സംഘവുമെന്ന് കെ സുരേന്ദ്രന്‍

മലപ്പുറം: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയെ വിജയിപ്പിക്കാനുള്ള ശ്രമത്തിലാണ് പിണറായിയും സംഘവുമെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. ഇതിനുവേണ്ടി ലീഗും സിപിഐഎമ്മും ഒറ്റക്കെട്ടായി.

അണിയറയില്‍ കുഞ്ഞാപ്പയെ വിജയിപ്പിക്കാനുള്ള അടവുനയമാണ് നടക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപമിങ്ങനെ… മലപ്പുറം ഉപതെരഞ്ഞെടുപ്പില്‍ ലീഗ് ജയിച്ചാലും സിപിഐഎം ജയിച്ചാലും ഫലം ഒന്നുതന്നെയാണെന്ന് സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു. കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ പിണറായി സര്‍ക്കാരിനെ കുഞ്ഞാലിക്കുട്ടി വിമര്‍ശിക്കുന്നത് മലയാളി എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ എന്ന് സുരേന്ദ്രന്‍ ചോദിക്കുന്നു.

സിപിഐഎമ്മും ലീഗും ചേര്‍ന്ന് ഭരിക്കുന്ന പഞ്ചായത്തുകള്‍ ഇപ്പോഴും മലപ്പുറത്തുണ്ട്. ഐസ്‌ക്രീം പാര്‍ലര്‍ കേസും, മാറാടു കേസും, വഹാബിന്റെ തെരഞ്ഞെടുപ്പു കേസും, ഭൂമി കയ്യേറ്റ കേസ്സുമടക്കം ലീഗ് പ്രതിക്കൂട്ടിലായ സംഭവങ്ങളിലെല്ലാം അവരുടെ രക്ഷക്കെത്തിയത് സിപിഐഎമ്മാണ്. മൂന്ന് തലാഖിലൂടെ മൊഴിചൊല്ലാന്‍ കഴിയുന്നത് കൊണ്ടല്ലേ മുസ്‌ലിങ്ങള്‍ മൂന്നും നാലും കെട്ടുന്നതെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button