NewsInternational

ഒരാള്‍ വെടിയേറ്റ്‌ മരിച്ചു: വിമാനത്താവളം ഒഴിപ്പിച്ചു

പാരിസ്•വിമാനത്താവളത്തില്‍ സൈനികന്റെ തോക്ക് തട്ടിയെടുക്കാന്‍ ശ്രമിച്ച അക്രമിയെ സൈനികന്‍ വെടിവെച്ച് കൊന്നു. പാരിസിലെ ഓര്‍ലി വിമാനത്താവളത്തിലാണ് സംഭവം. സംഭവത്തെത്തുടര്‍ന്ന് ടെര്‍മിനല്‍ ഭാഗിമായി ഒഴിപ്പിച്ചു. സ്ഫോടക വസ്തുക്കൾ ഉണ്ടെന്ന സംശയത്തെ തുടർന്ന് വിമാനത്താവളത്തിൽ പോലീസ് തെരച്ചിൽ നടത്തുകയാണ്.പോലീസ് ഓപ്പറേഷന്‍ നടക്കുന്നതിനാല്‍ സന്ദര്‍ശകരെ അധികൃതര്‍ വിലക്കിയിട്ടുണ്ട്. കൊല്ലപ്പെട്ടയാള്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

ചാള്‍സ് ഡി ഗുല്ലേ കഴിഞ്ഞാല്‍ പാരിസിലെ ഏറ്റവും വലിയ വിമാനത്താവളമാണ് ഓര്‍ലി. ആഭ്യന്തര-അന്താരാഷ്ട്ര സര്‍വീസുകള്‍ ഇവിടെ നിന്നും നടത്താറുണ്ട്‌. യൂറോപ്പ്, ആഫ്രിക്ക എന്നിവിടങ്ങലിലേക്കാണ് ഇവിടെ നിന്നും പ്രധാനമായും സര്‍വീസ് ഉള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button