NewsGulf

വ്യോമാക്രമണം ; യെമനിൽ ആറ് പേർ കൊല്ലപ്പെട്ടു

സനാ: യെമനിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ടൈസിലിൽ സൗദി സേന നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. യെമനിലെ നിരവധി പ്രദേശങ്ങളിൽ അന്താരാഷ്ട്രതലത്തിൽ നിരോധിച്ച ക്ലസ്റ്റർ ബോംബുകൾ ഉപയോഗിച്ച് സൗദി വ്യോമസേന ശനിയാഴ്ച ആക്രമണം നടത്തിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നു.

സൗദി സേനയുടെ ആക്രമണത്തിൽ യെമനിൽ 10,000 പേർ കൊല്ലപ്പെടുകയും 40,000 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഐക്യരാഷ്ട്രസഭ വെളിപ്പെടുത്തി. എന്നാൽ സ്ത്രീകളും കുട്ടികളുമടക്കം 12,000 ആളുകൾ കൊല്ലപ്പെട്ടതായി യെമൻ വക്താവ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button