KeralaNews

കാരുണ്യ ചികിൽസാ ക്രമക്കേട്: ഉമ്മൻചാണ്ടിക്കും മാണിക്കും ക്ലിൻചിറ്റ്

തിരുവനന്തപുരം: മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കും മുൻധനമന്ത്രി കെ.എം.മാണിക്കും വിജിലൻസിന്റെ ക്ലിൻചിറ്റ്. കാരുണ്യ ലോട്ടറി ചികിൽസ പദ്ധതിയിൽ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് ഉമ്മൻചാണ്ടിക്കും കെ.എം.മാണിക്കും വിജിലൻസിന്റെ ക്ലിൻചിറ്റ് കിട്ടിയത്. ഇരുവർക്കും ക്രമക്കേടിൽ പങ്കില്ല. എന്നാൽ പദ്ധതിയുടെ ഒറ്റത്തവണ സഹായം ഇടനിലക്കാർ ചൂഷണം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. വിജിലൻസ് കോടതിയിൽ ത്വരിതാന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു.

ചികിൽസാ സഹായമായി കാരുണ്യലോട്ടറിയുടെ മൊത്തം വരുമാനം നൽകിയില്ല, പദ്ധതിയുടെ ധനസഹായം അനർഹർക്കാണ് കൂടുതൽ നൽകിയത്. ഉപഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിൽ ക്രമക്കേടു നടത്തി തുടങ്ങിയ പരാതികളിലായിരുന്നു വിജിലൻസ് പരിശോധന. ഉമ്മൻ ചാണ്ടി, കെ.എം.മാണി, ധനവകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി കെ.എം.ഏബ്രഹാം, ലോട്ടറി ഡയറക്ടറായിരുന്ന ഹിമാൻഷു കുമാർ എന്നിവർക്കെതിരായിരുന്നു അന്വേഷണം.

എന്നാൽ, വിജിലൻസ് സമർപ്പിച്ച റിപ്പോർട്ടിൽ ആരോപണങ്ങളിൽ കഴമ്പില്ലെന്ന് ചൂണ്ടികാട്ടുന്നു. ഇരുന്നൂറോളം ഫയലുകളുടെയും സാക്ഷിമൊഴികളു‍ടേയും അടിസ്ഥാനത്തിലാണ് വിജിലൻസ് കണ്ടെത്തൽ. ഒ.പി. ടിക്കറ്റ് ഹാജരാക്കിയാൽ ലഭിക്കുന്ന ഒറ്റത്തവണ ചികിൽസാ സഹായമായ 5000 രൂപ സംഘടിതമായ ശ്രമത്തിലൂടെ ഇടനിലക്കാർ കൈക്കലാക്കിയതായും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നുണ്ട്. നേരത്തെ മൂവായിരം രൂപയായിരുന്ന ഒറ്റത്തവണ ചികിൽസാ സഹായം പിന്നീട് 5000 രൂപയാക്കി വർധിപ്പിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button