IndiaNewsWomen

വണ്ണം കുറയ്ക്കൽ ശസ്ത്രക്രിയയ്ക്കായി ഇന്ത്യയിൽ എത്തിയ ഇമാൻറെ ഭാരം 140 കിലോ കുറഞ്ഞു

മുംബൈ: ലോകത്തിലെ ഏറ്റവും ഭാരമുള്ള സ്ത്രീയായ ഇമാൻ അഹമ്മദിന്‍റെ തൂക്കം 140 കിലോയിലധികം കുറഞ്ഞു. മുംബൈയിലെ സെയ്ഫി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഈ ഈജിപ്ഷ്യൻ സ്വദേശിയുടെ ഭാരം ഇപ്പോൾ 358 കിലോയാണ്.

ഇമാന് ഇപ്പോൾ ദ്രാവക രൂപത്തിലുള്ള ഭക്ഷണമാണ് നൽകുന്നത്. സ്വന്തമായി ഇരിക്കാനും എഴുന്നേൽക്കാനും ഇമാന് ഇപ്പോൾ സാധിക്കുന്നുണ്ട്. ഫെബ്രുവരി 11ന് പ്രത്യേക വിമാനത്തിലാണ് ഇമാനെ മുംബൈയിൽ എത്തിച്ചത് പൊതുജനങ്ങളിൽ നിന്നായി 60 ലക്ഷത്തോളം പിരിച്ചെടുത്താണ് ഇമാന്‍റെ ചികിത്സ നടത്തുന്നത്.

Tags

Post Your Comments


Back to top button
Close
Close