NewsInternational

ജ​യി​ലി​ൽ കൂ​ട്ട​ക്കു​ഴി​മാ​ടം ക​ണ്ടെ​ത്തി

ക​രാ​ക്കാ​സ്: ജ​യി​ലി​ൽ കൂ​ട്ട​ക്കു​ഴി​മാ​ടം ക​ണ്ടെ​ത്തി. വെ​ന​സ്വേ​ല ജ​യി​ലി​ലാണ് 15 മൃ​ത​ദേ​ഹ​ങ്ങൾ അടങ്ങിയ കൂ​ട്ട​ക്കു​ഴി​മാ​ടം ക​ണ്ടെ​ത്തിയത്. ഇതിൽ മൂ​ന്ന് എ​ണ്ണം ത​ല വെ​ട്ടി​മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. ഈ മൃ​ത​ദേ​ഹ​ങ്ങളുടെ തല ഇത് വരെയും ലഭ്യമായിട്ടില്ല.സെ​ന്‍റ​റ​ൽ ഗാ​ർ​സി​യോ സ്റ്റേ​റ്റി​ലാ​യി​രു​ന്നു സം​ഭ​വം. 20 ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​ര്‍ ജ​യി​ലി​ലെത്തി ​പരി​ശോ​ധ​ന ന​ട​ത്തി​യ​താ​യും, കൂ​ടു​ത​ൽ മൃ​ത​ദ​ഹേ​ങ്ങ​ൾ ക​ണ്ടെത്തെനാകാമെന്നും​ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ അ​റി​യി​ച്ചു.

ലാ​റ്റി​ന​മേ​രി​ക്ക​ന്‍ രാ​ജ്യ​മാ​യ വെ​ന​സ്വേ​ല​യി​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ നി​ര​ക്ക് കൂ​ടു​ത​ലാ​ണ് വി​ചാ​ര​ണ വൈ​കു​ന്ന​തിനാൽ ജ​യി​ലു​ക​ളി​ല്‍ ത​ട​വു​കാ​രുടെ എണ്ണവും പെരുകുന്നു. അ​ധി​കൃ​ത​ര്‍​ക്ക് കാ​ര്യ​മാ​യ നി​യ​ന്ത്ര​ണ​മി​ല്ലാ​ത്ത​തി​നാ​ല്‍ ജ​യി​ലു​ക​ളി​ല്‍ സം​ഘ​ര്‍​ഷ​വും പ​തി​വാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button