KeralaNews

അഗ്നിരക്ഷാസേനയിൽ ഇനി വനിതകൾ

തിരുവനന്തപുരം: സംസ്ഥാനത്ത് അഗ്നിരക്ഷാസേനയിൽ വനിതകൾക്കും അവസരം. ഈ തീരുമാനം വിജിലൻസ്-അഴിമതിവിരുദ്ധ വിഭാഗത്തിൽ 60 വനിതകളെ നിയമിച്ചതിനു പിന്നാലെയാണ്. നിയമനക്കാര്യത്തിൽ അഗ്നിരക്ഷാസേനയുടെ ശുപാർശ ആഭ്യന്തരവകുപ്പ് അംഗീകരിച്ചു. തുടക്കത്തിൽ 100 പേർക്ക് ‘ഫയർവുമൺ’ തസ്തികയിൽ നിയമനം നൽകും. അഗ്നിരക്ഷാസേനാ മേധാവി എ. ഹേമചന്ദ്രനും ആഭ്യന്തരവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നളിനി നെറ്റോയും ഇതുസംബന്ധിച്ച് ധാരണയിലെത്തി.

ധനവകുപ്പിന്റെ അനുമതിയും മന്ത്രിസഭാ തീരുമാനവും വന്നാൽ നിയമനം വൈകില്ലെന്ന് ഹേമചന്ദ്രൻ അറിയിച്ചു. ആദ്യഘട്ടത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ 15 വീതവും മറ്റു ജില്ലാ കേന്ദ്രങ്ങളിൽ അഞ്ചു വീതവും വനിതകളെ നിയമിക്കും. നിലവിൽ അഗ്നിരക്ഷാസേനയിലുള്ളത് 5000 പുരുഷന്മാരാണ്. നടപടികൾ പൂർത്തിയായാൽ വനിതകൾ അഗ്നിരക്ഷാ സേനാംഗങ്ങളായുള്ള രാജ്യത്തെ നാലാമത് സംസ്ഥാനമാകും കേരളം.

ആദ്യം ഇത് നടപ്പിലാക്കിയത് 2003-ൽ തമിഴ്നാട്ടിലാണ്. പ്രിയ രവിചന്ദ്രൻ, മീനാക്ഷി വിജയകുമാർ എന്നിവരായിരുന്നു ആദ്യ ഓഫീസർമാർ. 2013-ൽ വനിതകളുടെ പ്രത്യേകവിഭാഗം നിലവിൽവന്നു. രാജസ്ഥാനിലും മഹാരാഷ്ട്രയിലും (മുംബൈ ഫയർ ബ്രിഗേഡ്) വനിതകളുണ്ട്. കേരള പോലീസിൽ വനിതകളുടെ അംഗസംഖ്യ 15 ശതമാനമാക്കാൻ ലക്ഷ്യമിട്ട് 2160 വനിതാ പോലീസ് ഉദ്യോഗസ്ഥരുടെ തസ്തികസൃഷ്ടിക്കുന്നുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ കുറ്റകൃത്യങ്ങൾ പെരുകുന്ന സാഹചര്യംകൂടി കണക്കിലെടുത്താണിത്. നിലവിൽ 3724 പേരാണ് പോലീസിലുള്ളത്. പോലീസ് സേനയുടെ ആറുശതമാനം മാത്രമാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button