NewsInternational

മധുരം തിന്നാന്‍ ആര്‍ത്തി: ബേക്കറി മോഷണം ശീലമാക്കിയ കള്ളന്‍ ഒടുവില്‍ കുടുങ്ങി

മധുരത്തോടും ബേക്കറി പലഹാരത്തോടും ആര്‍ത്തിമൂത്ത് ബേക്കറികള്‍ കുത്തിത്തുറന്ന് മധുരപലഹാരം മോഷ്ടിക്കുന്നത് ശീലമാക്കിയ കള്ളന്‍ ഒടുവില്‍ കുടുങ്ങി. 51 വയസുകാരനായ യാസുഹിരോ വകാഷിമയാണ് ഈ മധുരക്കള്ളന്‍. ജപ്പാന്‍കാരനായ ഇയാള്‍ പോലീസ് പിടികൂടിയപ്പോള്‍ ഒരു ഓഫീസ് തകര്‍ത്ത് അകത്തുകയറി കൊള്ള നടത്തുകയായിരുന്നു. ഓഫീസിലെ പണമോ മറ്റു വിലപിടിപ്പുള്ളതോ അല്ലായിരുന്നു വകാഷിമയുടെ ലക്ഷ്യം. ഇവിടുത്തെ ഫ്രിഡ്ജില്‍ വച്ചിരുന്ന ഐസ്‌ക്രീം അടക്കമുള്ള മധുരപലഹാരങ്ങളായിരുന്നു ഇയാളുടെ ഉന്നം.

2013 മുതലാണ് ഈ ‘മധുരമോഷണം’ ഇയാള്‍ ശീലമാക്കിയതെന്നാണ് പോലീസ് പറയുന്നത്. ഇത്തരത്തില്‍ ഈ നാലുവര്‍ത്തിനിടെ 40 മോഷണങ്ങളാണ് നടത്തിയത്. ഐസ്‌ക്രീം, പുഡ്ഡിംഗ്, ചോക്ലേറ്റുകള്‍ തുടങ്ങിയവയാണ് വകാഷിയുടെ ഫേവറേറ്റ് മോഷണ വസ്തുക്കള്‍. സ്വദേശമായ ജപ്പാനിലെ ടോക്കിയോയിലും സമീപപ്രദേശങ്ങളിലുമായിരുന്നു ഇയാളുടെ വിഹാരരംഗം. ബേക്കറികളിലെ സിസി ടിവിയില്‍ ഇയാളുടെ മോഷണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞതാണ് കള്ളനെ കുടുക്കിയത്.

അറസ്റ്റിന്റെ ഭാഗമായി നടത്തിയ മെഡിക്കല്‍ പരിശോധനയില്‍ വകാഷിയുടെ രക്തത്തില്‍ മധുരത്തിന്റെ അളവ് കൂടുതലാണെന്ന് തെളിഞ്ഞു. പഞ്ചസാര മാത്രമല്ല, പൊണ്ണത്തടിയും കൊളസ്‌ട്രോളും അടക്കം മധുരപലഹാരങ്ങളോട് ആര്‍ത്തിയുള്ളവരില്‍ കാണുന്ന എല്ലാത്തരം പ്രശ്‌നങ്ങളും ഇയാളിലുണ്ടെന്ന് മനസിലായി.

മധുരപലഹാരം ലക്ഷ്യമിട്ട് കഴിഞ്ഞ നാലുവര്‍ഷമായി ഇയാള്‍ നടത്തിയ മോഷണത്തില്‍ 50,000 ഡോളറിന്റെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പോലീസ് കേസ്.

shortlink

Post Your Comments


Back to top button