Kerala

മാണിയെ തിരിച്ചുവിളിച്ച് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും: പുതുപ്പള്ളിയിലെ തോല്‍വി ഭയന്നുള്ള വിളിയെന്ന് കോടിയേരി

തിരുവനന്തപുരം: കെഎം മാണി കോണ്‍ഗ്രസിലേക്ക് തിരിച്ചുവരണമെന്ന് ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും. പി.കെ. കുഞ്ഞാലിക്കുട്ടിക്കായി കേരളാ കോണ്‍ഗ്രസ് കണ്‍വെന്‍ഷന്‍ വിളിച്ചിരുന്നു. ഇത് നല്ല തുടക്കമാണെന്നും മാണിയുടെ മടങ്ങിവരവിനു കുഞ്ഞാലിക്കുട്ടി മുന്‍കൈയെടുക്കുമെന്നും ഇരുവരും ആവശ്യപ്പെട്ടു.

അതേസമയം, ഇതിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തി. ഉമ്മന്‍ചാണ്ടിയുടെ വാക്കുകളെ പരിഹസിക്കുകയാണ് കോടിയേരി ചെയ്തത്.

മാണിയെ ഉമ്മന്‍ചാണ്ടി തിരിച്ചുവിളിക്കുന്നത് പുതുപ്പള്ളിയിലെ തോല്‍വി ഭയന്നാണ്. മാണി യുഡിഎഫില്‍ ഇല്ലെങ്കില്‍ പുതുപ്പള്ളിയില്‍ ജയിക്കാന്‍ കഴിയില്ലെന്ന് ഉമ്മന്‍ ചാണ്ടിക്ക് അറിയാമെന്നും കോടിയേരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button