NewsInternational

ലോകത്തിലെ ഒന്നാമത്തെ സന്തുഷ്ടരാജ്യം ഏതാണെന്നറിയാം

ജനീവ: ലോകത്തിലെ ഒന്നാമത്തെ സന്തുഷ്ടരാജ്യമായി നോർവെയെ തിരഞ്ഞെടുത്തു. ഐക്യരാഷ്ട്രസംഘടന തിങ്കളാഴ്ച പുറത്തിറക്കിയ   2017-ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നോർവെ ഒന്നാമതെത്തിയത്.  നോർവെയ്ക്ക് പിന്നാലെ ഡെൻമാർക്ക് രണ്ടാം സ്ഥാനവും  ഐസ്ലാൻഡ് മൂന്നാം സ്ഥാനവും  സ്വിറ്റ്സർലൻഡ് നാലാം സ്ഥാനവും കരസ്ഥമാക്കി

ഓരോ രാജ്യത്തെയും ജനങ്ങളുടെ ആത്മാർഥത, ഉദാരത, വരുമാനം, ആരോഗ്യം തുടങ്ങിയവയും സർക്കാർ സ്വീകരിച്ചുവരുന്ന സാമ്പത്തിക നയങ്ങളും സാമൂഹിക ഇടപെടലുകളും പരിഗണിച്ച് 155 രാജ്യങ്ങളെ ഉൾപ്പെടുത്തിയുള്ള സന്തുഷ്ട രാജ്യങ്ങളുടെ പട്ടികയാണ് യുഎൻ തയാറാക്കിയത്. 2012ലാണ് ഐക്യരാഷ്ട്രസംഘടന ആദ്യമായി ഇത്തരത്തിലുള്ള ഒരു പഠനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button