Kerala

സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ വീണ്ടും അക്രമം പതിവാകുന്നു. സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റു. കണ്ണൂര്‍ മുഴപ്പാലില്‍ സുധിന്‍ എന്ന യുവാവിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം സുധിനെ വെട്ടിപരിക്കേല്‍പ്പിക്കുകയായിരുന്നു.

സംഭവത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു. അക്രമണത്തിനുണ്ടായ കാരണം വ്യക്തമല്ല. പരിക്കേറ്റ സുധിനെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button