NewsIndia

തീവ്രവാദം: ട്വിറ്റർ സസ്‌പെൻഡ് ചെയ്തത് അക്കൗണ്ടുകളുടെ കണക്കുകൾ പുറത്ത്

സാൻഫ്രാൻസിസ്കോ: ട്വിറ്റർ തീവ്രവാദവുമായി ബന്ധപ്പെട്ട ഉളളടക്കമുളള 3,70,000 അക്കൗണ്ടുകൾ സസ്‌പെൻഡ് ചെയ്തു. സമൂഹമാദ്ധ്യമങ്ങളിൽ തീവ്രവാദം, രാഷ്ട്രീയം, മതം തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന വിദ്വേഷപ്രചരണത്തിനു തടയിടുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് ട്വിറ്റർ അറിയിച്ചു. ഇവയെല്ലാം കഴിഞ്ഞ 6 മാസത്തിനുളളിൽ രൂപീകരിച്ച ട്വിറ്റർ അക്കൗണ്ടുകളാണ്.

പ്രതിമാസം 63,000 എന്ന കണക്കിൽ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുളള ഉളളടക്കമുളള അക്കൗണ്ടുകൾ നിർമ്മിച്ചിട്ടുളളതായും ട്വിറ്റർ അറിയിച്ചു. ഇത്തരത്തിലുളള അക്കൗണ്ടുകൾ ശരാശരി 24,000 എന്ന സംഖ്യയിൽ നിന്ന് കേവലം ഒരു വർഷത്തിനുളളിൽ ഇരട്ടിയിലധികമായി കുത്തനെ ഉയർന്നിട്ടുണ്ടെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

യു.എസ്, യൂറോപ്യൻ സർക്കാരുകൾ ഫേസ്‌ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാദ്ധ്യമങ്ങൾക്കു മേൽ ഇത്തരം ഉളളടക്കമുളള അക്കൗണ്ടുകൾ നിയന്ത്രിക്കുന്നതു സംബന്ധിച്ച് സമ്മർദ്ദം ചെലുത്തി വരികയായിരുന്നു. ഗൂഗിൾ ഉൾപ്പെടെയുളള കമ്പനികളോടും ഓൺലൈൻ വഴി തീവ്രവാദം പ്രചരിപ്പിക്കുന്നതിനെതിരേ കർശന നിലപാടു സ്വീകരിക്കാൻ ഇവർ ആവശ്യപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button