NewsInternational

ലോകശക്തിയാകാനുള്ള ഉത്തരകൊറിയയുടെ മോഹത്തിന് വന്‍ തിരിച്ചടി

സോള്‍: ലോകശക്തിയാകാനുള്ള ഉത്തര കൊറിയയുടെ മോഹത്തിന് വലിയ തിരിച്ചടി. വിക്ഷേപിച്ച് സെക്കന്റുകള്‍ക്കുള്ളില്‍ ഉത്തരകൊറിയന്‍ മിസൈല്‍ പൊട്ടിത്തെറിച്ചതായി യു.എസ് പസഫിക്ക് കമാന്റ് അറിയിച്ചു. രാജ്യത്തിന്റെ കിഴക്കന്‍ തീരത്തുള്ള കല്‍മയ്ക്ക് അടുത്താണ് ഉത്തരകൊറിയ മിസൈല്‍ വിക്ഷേപണം നടത്തിയത്. അതേസമയം തന്നെ ഉത്തരകൊറിയയുടെ മിസൈല്‍ വിക്ഷേപണത്തെ കുറിച്ച് ദക്ഷിണ കൊറിയയ്ക്കും യു.എസിനും അറിവുണ്ടായിരുന്നെന്നും, മിസൈല്‍ വിക്ഷേപണം പരാജമായെന്നും ദക്ഷിണ കൊറിയ പ്രതിരോധ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.

എന്നാല്‍ ഉത്തരകൊറിയ ഏത് തരം മിസൈല്‍ വിക്ഷേപണമാണ് നടത്തിയതെന്നും എങ്ങനെ പരാജയപ്പെട്ടെന്നും ഇരുരാജ്യങ്ങളും വ്യക്തമാക്കിയിട്ടില്ല. മിസൈല്‍ പ്രോഗ്രാമില്‍ വലിയൊരു മുന്നേറ്റം കൂടി എന്ന് വിശേഷിപ്പിച്ച് കൊണ്ട് റോക്കറ്റ് എന്‍ജിന്‍ വിക്ഷേപണം നടത്തി നാലുദിവസത്തിന് ശേഷമാണ് മിസൈല്‍ പരീക്ഷണം ഉത്തരകൊറിയ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button