NewsInternational

വളര്‍ത്തുപാമ്പുമായി വിമാനത്തില്‍ കയറിയ ആള്‍ പാമ്പിനെ മറന്നുവച്ച് ഇറങ്ങിപ്പോയി; പിന്നെ സംഭവിച്ചത് ഇങ്ങനെ

വിമാനത്തില്‍ പാമ്പുകയറുമോ. ഇല്ലെന്നു തീര്‍ത്തുപറയാന്‍ വരട്ടെ. കഴിഞ്ഞദിവസം വിമാനയാത്രക്കാരെ പരിഭ്രമിപ്പിച്ച് ഒപ്പം യാത്ര ചെയ്തത് ഉഗ്രനൊരു പാമ്പാണ്. അമേരിക്കയിലെ അലാസ്‌കയിലുള്ള ആന്‍ഗോറേജിലാണ് സംഭവം.

വിമാനത്തില്‍ യാത്രക്കാര്‍ അധികമുണ്ടായിരുന്നില്ല. ഉണ്ടായിരുന്നവര്‍ ഉറക്കത്തിന്റെ ആലസ്യത്തിലുമായിരുന്നു. അപ്പോഴാണ് പൈലറ്റിന്റെ ആ അറിയിപ്പെത്തിയത്. സുഹൃത്തുക്കളെ ആരും പേടിക്കേണ്ട. നമ്മുടെ വിമാനത്തില്‍ ഒരു പാമ്പുണ്ടോയെന്ന് ഒരു സംശയം. വിമാനത്തില്‍ നേരത്തെ യാത്രചെയ്തിരുന്നയാള്‍ തന്റെ കൈവശമുണ്ടായിരുന്ന പാമ്പിനെ കാണാനില്ലെന്ന് അറിയിച്ചിരിക്കുന്നു. ഈ വിമാനത്തില്‍ ആ പാമ്പുണ്ടോയെന്ന സംശയം മാത്രമാണ്. യാത്രക്കാര്‍ ആരും പേടിക്കേണ്ടതില്ല- ഇതായിരുന്നു ക്യാപ്റ്റന്റെ അറിയിപ്പ്.

പോരെ പൂരം. ആരും പേടിക്കേണ്ടെന്ന് ക്യാപ്റ്റന്‍ ആവര്‍ത്തിച്ച് അറിയിച്ചെങ്കിലും വിമാനത്തിലുണ്ടായിരുന്നവര്‍ എല്ലാം ഉറക്കച്ചടവ് മാറി പരിഭ്രാന്തരായി ചാടിയെഴുന്നേറ്റു. തുടര്‍ന്ന് താഴെ പാമ്പുണ്ടാകുമോ എന്ന സംശയത്തില്‍ അവരവരുടെ സീറ്റുകളില്‍ നിന്നായി പിന്നെ യാത്ര.

വിമാനം അനിയാക്ക് വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെട്ടത്. നേരത്തേ അനിയാക്കിലേക്ക് വന്ന ഒരു യാത്രക്കാരന്‍ രഹസ്യമായാണ് തനിക്കൊപ്പം പാമ്പിനെ കൂട്ടിയത്. പക്ഷെ, അനിയാക്കില്‍ വിമാനത്തില്‍ നിന്ന് ഇറങ്ങിയപ്പോള്‍ പാമ്പിനെ എടുക്കാന്‍ ഇയാള്‍ മറന്നുപോകുകയായിരുന്നു. രഹസ്യമായിട്ട് കൊണ്ടുവന്നതിനാല്‍ ഇയാള്‍ ഇക്കാര്യം അധികൃതരെ അറിയിച്ചതുമില്ല. പിന്നീട് വിമാനം പുറപ്പെട്ടശേഷമാണ് യാത്രക്കാരന്‍ പാമ്പിനെ മറന്നകാര്യവും വിമാനത്തില്‍ ഇതിനകം പാമ്പ് ആന്‍ഗോറേജിലേക്ക് പുറപ്പെട്ടുകാണുമെന്ന സംശയവും പറഞ്ഞത്. ഇതേതുടര്‍ന്നാണ് പൈലറ്റിന് അറിയിപ്പ് കിട്ടിയതും പൈലറ്റ് യാത്രക്കാരെ അറിയിച്ചതും.

ഏതായാലും ഭാഗ്യത്തിന് യാത്രക്കാരുടെ പരിഭ്രമവും വിമാനയാത്രക്കാരുടെ തെരച്ചിലും അധികം നീണ്ടില്ല. വിമാനയാത്രക്കാരനായ ഒരു കുട്ടി സീറ്റുകള്‍ക്കിടെ ആരും കാണില്ലെന്ന ഭാവത്തില്‍ ഒളിച്ചിരുന്ന പാമ്പിനെ കണ്ടുപിടിച്ചു. ആദ്യമൊന്നു പരിഭ്രമിച്ചെങ്കിലും എയര്‍ഹോസ്റ്റസ് ഒരു പ്ലാസ്റ്റിക് കവറുമായി വന്ന് പാമ്പിനെ പിടിച്ച് കവറിനുള്ളിലാക്കി. കവറിനുള്ളില്‍ പാമ്പ് കയറിയതോടെ യാത്രക്കാരുടെ പരിഭ്രമമൊക്കെ മാറി. തങ്ങളെ പേടിപ്പിച്ച ആ രഹസ്യയാത്രക്കാരനെ കാണാനുള്ള തിരിക്കായി യാത്രക്കാര്‍. റഷ്യന്‍പ്രദേശത്ത് കാണുന്ന വര്‍ഗത്തില്‍പ്പെട്ടതായിരുന്നു ആ സുന്ദരി പെണ്‍പാമ്പ്. ഒടുവില്‍ വിമാനത്താവള അധികൃതര്‍ പാമ്പിനെ മൃഗശാല അധികൃതര്‍ക്ക് കൈമാറി.

shortlink

Post Your Comments


Back to top button