Kerala

കൊടും ക്രിമിനലുകള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ തീരുമാനം നീചമായ കൊലയ്ക്കുള്ള പ്രത്യുപകാരമെന്ന് കെകെ രമ

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയതിനെതിരെ പ്രതികരിച്ച് കെ.കെ രമ. കൊടും ക്രിമിനലുകള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ സര്‍ക്കാര്‍ തീരുമാനം നീചമായ കൊലയ്ക്കുള്ള പ്രത്യുപകാരമെന്നും ആര്‍എംപി നേതാവും ടിപിയുടെ വിധവയുമായ രമ പ്രതികരിച്ചു.

അതേസമയം, സര്‍ക്കാര്‍ നടപടി അപലപനീയമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ജനങ്ങള്‍ അംഗീകരിക്കാത്ത തീരുമാനമാണിത്. ഇതിനെതിരെ മുന്നോട്ടു പോകുമെന്നും ചെന്നിത്തല പറഞ്ഞു. ഗവര്‍ണര്‍ക്ക് പരാതി നല്‍കാനാണ് തീരുമാനം.

എല്‍ഡിഎഫ് സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന് തെളിയിക്കുന്നതാണ് ജയില്‍ വകുപ്പ് തയാറാക്കിയ പട്ടികയെന്ന് പി.ടി. തോമസ് എംഎല്‍എ പ്രതികരിച്ചു. ടിപിയുടെ വിധവ കെ.കെ.രമയുടെ ജീവനുവരെ ഭീഷണിയുണ്ടാക്കുന്നതാണ് സര്‍ക്കാരിന്റെ നീക്കമമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button