NewsGulf

പേമാരിയും കൊടുങ്കാറ്റും : യുഎഇയില്‍ തടസപ്പെട്ടത് നൂറുകണക്കിന് വിമാനസര്‍വീസുകള്‍; കുടുങ്ങിയത് ആയിരക്കണക്കിന് യാത്രക്കാര്‍

ദുബായി: ശക്തമായ ഇടിമിന്നലിന്റെ അകമ്പടിയോടെയെത്തിയ കനത്ത മഴയും ചുഴലിക്കാറ്റും മൂലം യുഎഇയില്‍ വെള്ളിയാഴ്ച തടസപ്പെട്ടത് അന്തര്‍ദേശീയ സര്‍വീസുകള്‍ അടക്കം നൂറുകണക്കിന് വിമാനസര്‍വീസുകള്‍. രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ ആഞ്ഞടിച്ച ശക്തമായ മഴയെയും കാറ്റിനെയും തുടര്‍ന്ന് നിരവധി റോഡ് അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ലണ്ടനില്‍ നിന്ന് വന്ന വെര്‍ജിന്‍ അറ്റ്‌ലാന്റിക് വിമാനം, കസാക്കിസ്ഥാനിലെ അല്‍മാറ്റിയില്‍ നിന്നുള്ള എയര്‍ അസ്താന വിമാനം, ഇന്ത്യയില്‍ നിന്നുള്ള ജെറ്റ് എയര്‍വേയ്‌സ് വിമാനം, ഇസ്ലാമാബാദില്‍ നിന്നുള്ള എമിറേറ്റ്‌സ് വിമാനം തുടങ്ങി നിരവധി അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വൈകി. ഉച്ചക്ക് 12 നും മൂന്നിനുമിടയില്‍ മാത്രം വൈകിയത് 20 വിമാനങ്ങളാണ്. ഇത്രയധികം ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ താറുമാറായത് ആയിരക്കണക്കിന് യാത്രക്കാരെയാണ് ബാധിച്ചത്.

shortlink

Post Your Comments


Back to top button