NewsGulf

ദുബായിക്കാരുടെ സത്യസന്ധതയ്ക്കും നല്ല മനസിനും മുന്നില്‍ നിഷ്പ്രഭമായി ന്യൂയോര്‍ക്ക്- 50 ദിര്‍ഹത്തിന് ചില്ലറ ചോദിച്ചപ്പോള്‍ സംഭവിച്ചത് ഇങ്ങനെ

ദുബായി: ദുബായില്‍ ജീവിക്കുന്നവര്‍ക്ക് ഇവിടെ ജീവിക്കുന്നതില്‍ അഭിമാനം തോന്നിക്കുന്ന ഒരുപാട് കാര്യങ്ങള്‍ ഉണ്ട് ഈ വന്‍ നഗരത്തില്‍. ദുബായിക്കാരുടെ സത്യസന്ധതയും നല്ലമനസും വ്യക്തമാക്കുന്ന ഒരു വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ ഇതിനം ലക്ഷക്കണക്കിന് ആളുകള്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു.

സാമൂഹ്യമാധ്യമങ്ങളിലെ ഏറെ പരിചിതമുഖമായ കരിം ആണ് ഈ വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍ മീഡിയയില്‍ ഇട്ടത്. കരിം അന്ധനായി അഭിനയിച്ചുകൊണ്ട് ദുബായി നിരത്തിലൂടെ നടക്കുന്നതാണ് വീഡിയോ ദൃശ്യം. അന്ധനായി വെറുതെ നടക്കുകയായിരുന്നില്ല കരിം. 50 ദിര്‍ഹത്തിന്റെ കറന്‍സി കൈയില്‍ പിടിച്ച് ആ കറന്‍സിക്ക് 10 ദിര്‍ഹത്തിന്റെ വീതം ചെയ്ഞ്ച് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഈ നാടകം.

അദ്ദേഹം ചില്ലറ ചോദിച്ചവരില്‍ അധികം പേരും വളരെ നല്ല രീതിയില്‍ പെരുമാറുകയും കൃത്യമായി ചെയ്ഞ്ച് നല്‍കുകയും ചെയ്തു. ചിലപ്പോള്‍ ആരെങ്കിലും കുറഞ്ഞ തുക നല്‍കി പറ്റിക്കാന്‍ സാധ്യതയുണ്ടെന്നും ശ്രദ്ധിക്കണമെന്നും ഒരു വഴിയാത്രക്കാരന്‍ അദ്ദേഹത്തോട് ഉപദേശിക്കുകപോലും ചെയ്തു. ദുബായിക്കാരുടെ സത്യസന്ധതയും സന്മനസും വ്യക്തമാക്കുന്നതായി വീഡിയോ.

അതേസമയം, ഈ രംഗം ഇതേപോലെ അദ്ദേഹം അമേരിക്കന്‍ നഗരമായ ന്യൂയോര്‍ക്കില്‍ ചെയ്തപ്പോള്‍ ആളുകളുടെ പെരുമാറ്റം അത്ര നല്ലരീതിയിലായിരുന്നില്ല. പലരും അദ്ദേഹത്തെ അവഗണിക്കുകയും കളിയാക്കുകയും ചെയ്തു. മറ്റു ചിലര്‍ കൈയില്‍ ചെയ്ഞ്ചില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു.

ദുബായിക്കാരുടെയും ന്യൂയോര്‍ക്കുകാരുടെയും സത്യസന്ധത പരീക്ഷിക്കുന്ന ആ വീഡിയോ ഇതാ…

shortlink

Post Your Comments


Back to top button