KeralaNews

മലപ്പുറം ഉപതെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന്

മലപ്പുറം ഉപതെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന രാവിലെ 11 മണിയോടെ മലപ്പുറം കലക്‌ട്രേറ്റില്‍ വരണാധികാരിയായ ജില്ലാ കലക്ടറുടെ സാന്നിധ്യത്തില്‍ നടക്കും. യു ഡി എഫ് , എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് പുറമെ 10 സ്വതന്ത്രരും പത്രിക സമര്‍പ്പിച്ചിട്ടുണ്ട്.

27 വരെയാണ് പത്രിക പിന്‍വലിക്കാനുള്ള സമയം. യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി ഇന്ന് കൊണ്ടോട്ടി മണ്ഡലത്തിൽ പ്രചാരണം തുടങ്ങും. എല്‍ ഡി എഫ് സ്ഥാനാര്‍ഥി എം ബി ഫൈസലിന്റെ പ്രചാരണം മങ്കട മണ്ഡലത്തില്‍ ആരംഭിക്കും. ബി ജെ പിയുടെ മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്കും ഇന്ന് തുടക്കമാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button