KeralaNews

എ.കെ ശശീന്ദ്രന്‍ എന്‍.സി.പിയുടെ മന്ത്രി

തിരുവനന്തപുരം: പിണറായി വിജയന്‍ മന്ത്രിസഭയില്‍ എന്‍.സി.പിയുടെ പ്രതിനിധിയായി എ.കെ ശശീന്ദ്രന്‍ മന്ത്രിയാകും. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഉഴവൂര്‍ വിജയനാണ് ശശീന്ദ്രന്റെ മന്ത്രിസ്ഥാനം പ്രഖ്യാപിച്ചത്. എലത്തൂരില്‍ നിന്നുള്ള നിയമസഭാംഗമാണ് ശശീന്ദ്രന്‍. നേരത്തെ മന്ത്രിസ്ഥാനം പങ്കുവെക്കും എന്ന തീരുമാനം മൂലമാണ് പ്രഖ്യാപനം വൈകിയത് . കെ.എസ്.യുവിലൂടെ രാഷ്ട്രീയത്തില്‍ എത്തിയ ശശീന്ദ്രന്‍ നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ എന്‍.സി.പി പ്രവര്‍ത്തക സമിതിയംഗമാണ്. 1980, 1982, 2006, 2011 നിയമസഭകളിലും അംഗമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button