NewsInternational

പുറത്താക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റ് മുബാരക്കിനെ ജയില്‍ മോചിതനാക്കി

കെയ്‌റോ: തടവിലാക്കപ്പെട്ട മുന്‍ ഈജിപ്ത്യന്‍ പ്രസിഡന്റ് ഹോസ്‌നി മുബാറക്ക് ജയില്‍ മോചിതനായി. ആറു വര്‍ഷത്തിലധികമായി തടവിലായിരുന്ന മുബാറക്ക്, ഈജിപ്ത് ഉന്ന കോടതി കുറ്റവിമുക്തനാക്കിയതിനെ തുടര്‍ന്നാണ് ജയില്‍ മോചിതനായത്.

മധ്യപൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പടര്‍ന്നുപിടിച്ച മുല്ലപ്പു വിപ്ലവത്തിലാണ് മുബാരക്കിന് ഈജിപ്തിന്റെ ഭരണം നഷ്ടമായതും തുടര്‍ന്ന് അദ്ദേഹം ജയിലിലായതും. വിവിധ കേസുകളില്‍ വിചാരണക്കോടതി അദ്ദേഹത്തെ ശിക്ഷിച്ചിരുന്നു.

തനിക്കെതിരേ പ്രക്ഷോഭം നടത്തിയവരെ കൂട്ടക്കൊല ചെയ്ത കേസില്‍ അദ്ദേഹത്തിന് വധശിക്ഷ വിധിച്ചിരുന്നെങ്കിലും പിന്നീട് അപ്പീല്‍ കോടതി ഈ കേസില്‍ കുറ്റവിമുക്തനാക്കിയിരുന്നു. ഇതേതുടര്‍ന്നാണ് മുബാറക്കിന്റെ മോചനം സാധ്യമായത്. ജയില്‍വാസത്തിനിടെ വിവിധ രോഗങ്ങളാല്‍ വലഞ്ഞിരുന്ന അദ്ദേഹം കോടതി മുറിയില്‍ പലപ്പോഴും കിടന്നുകൊണ്ടാണ് തനിക്കെതിരേയുള്ള വിചാരണ നടപടികളില്‍ പങ്കെടുത്തത്.

2011 ലാണ് മുപ്പത് വര്‍ഷം നീണ്ട മുബാരക്കിന്റെ ഭരണം അട്ടിമറിച്ചുകൊണ്ട് പ്രക്ഷോഭകര്‍ ഈജിപ്തിന്റെ ഭരണം പിടിച്ചെടുത്തത്.

shortlink

Post Your Comments


Back to top button