KeralaNews

മൂന്നാറിലെ ഭൂമി കൈയേറ്റം-മൂന്നാറിനെ നശിപ്പിക്കുന്ന തരത്തിലുള്ളത്- ലാന്‍ഡ് റവന്യു കമ്മീഷണറുടെ റിപ്പോര്‍ട്ട്

 

മൂന്നാറിലെ ഭൂമി കൈയേറ്റം അതീവ ഗുരുതരമായിരിക്കുകയാണെന്ന് ലാന്‍റ് റവന്യൂ കമ്മിഷണര്‍. പട്ടയ ഭൂമികളില്‍ അടക്കം വ്യാപക കയ്യേറ്റവും അനധികൃത നിര്‍മാണവും തുടരുകയാണ്. പ്രാദേശികമായ രാഷ്ട്രീയ എതിര്‍പ്പുകള്‍ കാരണം കൈയേറ്റങ്ങളും രേഖകളും പരിശോധിക്കാനാവുന്നില്ല.

ഏലമലക്കാടുകളില്‍ അനധികൃത കയ്യേറ്റത്തിന് പുറമേ ഖനനവും നടക്കുന്നു.ഈ കയ്യേറ്റങ്ങള്‍ മൂന്നാറിനെ നശിപ്പിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. തദ്ദേശഭരണ വകുപ്പുകളടക്കം ഒരു ഏകോപനമില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്നും കെട്ടിട നിര്‍മ്മാണങ്ങള്‍ക്ക് വ്യക്തമായ ധാരണയില്ലാതെ അനുമതി നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.

മൂന്നാറിലെ കണ്ണന്‍ദേവന്‍ ഹില്‍, ചിന്നക്കനാല്‍ എന്നിവിടങ്ങളില്‍ കൈയ്യേറ്റം വ്യാപകമാണ്. മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ 21 ശുപാര്‍ശകളും നല്‍കിയിട്ടുണ്ട്. മൂന്നാറിലെ കൈയേറ്റങ്ങള്‍ക്കെതിരെ റവന്യൂവകുപ്പ് വീണ്ടും നടപടി ആരംഭിച്ചതോടെ പ്രാദേശികമായ എതിര്‍പ്പുകള്‍ ശക്തമാവുകയാണ്. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാനുള്ള ദേവികുളം സബ് കളക്ടറുടെ നടപടി ചോദ്യം ചെയ്ത് കഴിഞ്ഞ ഒരാഴ്ചയായി സിപിഎം സമരത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button