NewsGulf

ഇറക്കുമതി ചെയ്യുന്ന പഴയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് യുഎഇയില്‍ പുതിയ നിയമം വരുന്നു

അബുദാബി: ഇറക്കുമതി ചെയ്യുന്ന പഴയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് യുഎഇയില്‍ പുതിയ നിയമം വരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ എല്ലാ വാഹനരജിസ്‌ട്രേഷന്‍ വിഭാഗങ്ങള്‍ക്കും ആഭ്യന്തരവകുപ്പ് അധികൃതര്‍ സര്‍ക്കുലര്‍ അയച്ചുകഴിഞ്ഞു.

മെയ് ഒന്നു മുതലാണ് പുതിയ നിയമം നടപ്പില്‍ വരുക. ഇതനുസരിച്ച് ഇറക്കുമതി ചെയ്ത പഴയ വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് എമിറേറ്റ്‌സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡര്‍ഡൈസേഷന്‍ ആന്‍ഡ് മെട്രോളജി (ഇ.എസ്.എം.എ)യുടെ പരിശോധനാ റിപ്പോര്‍ട്ട് നിര്‍ബന്ധമാണ്. ഈ റിപ്പോര്‍ട്ട് ഹാജരാക്കിയാല്‍ മാത്രം മെയ് മാസം മുതല്‍ രജിസ്‌ട്രേഷന്‍ നകിയാല്‍ മതിയെന്നാണ് ആഭ്യന്തരമന്ത്രാലയം യുഎഇയിലെ വിവിധ ലൈസന്‍സിംഗ് വിഭാഗങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.

രാജ്യത്തെ നിരത്തുകളിലൂടെ ഓടുന്ന വാഹനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും വാഹനാപകടങ്ങള്‍ പരാമവധി കുറയ്ക്കുന്നതിനുമാണ് ഇത്തരത്തിലൊരു നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്ന് അഭ്യന്തരവകുപ്പിന്റെ ട്രാഫിക് കോര്‍ഡിനേഷന്‍ ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡിയര്‍ ഖെയ്ദ് ഹസന്‍ അല്‍ സാബി അറിയിച്ചു.

shortlink

Post Your Comments


Back to top button