KeralaNews

ഒടുവിൽ വി.എസിന് സർക്കാർ ശമ്പളം

തിരുവനന്തപുരം: വൈകാതെ തന്നെ ഭരണപരിഷ്കാര കമ്മീഷൻ ചെയർമാനായ വി.എസ്.അച്യുതാനന്ദനു ശമ്പളം ലഭിച്ചു തുടങ്ങിയേക്കും. ധനവകുപ്പ് കാബിനറ്റ് പദവിയുള്ള അദ്ദേഹത്തിനു അതിനു ചേർന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും നൽകാനുള്ള ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പിന്റെ ശുപാർശ അംഗീകരിച്ചു. അടുത്ത മന്ത്രിസഭായോഗം അംഗീകരിച്ചാൽ വിഎസിനു ശമ്പളം കിട്ടിത്തുടങ്ങും.

കഴിഞ്ഞ ഓഗസ്റ്റിൽ ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായ വിഎസിന് ശമ്പളം നിഷേധിച്ചത് വാർത്തയായിരുന്നു. അദ്ദേഹത്തിന് എംഎൽഎ എന്ന നിലയിൽ ലഭിച്ചുവന്നിരുന്ന ശമ്പളവും മറ്റാനുകൂല്യങ്ങളും കാബിനറ്റ് പദവി നൽകാൻ തീരുമാനിച്ചതോടെ നിർത്തലാക്കി. വാഗ്ദാനം ചെയ്ത രണ്ടാമത്തേതു ലഭിച്ചുമില്ല. വിഎസ് ഒരു കമ്മീഷന്റെ അധ്യക്ഷനായതിനാൽ, അങ്ങനെ ചുമതല വഹിക്കുന്ന ഒരാൾക്ക് മന്ത്രിയുടെ ആനുകൂല്യങ്ങൾ നൽകുന്നതിലെ സങ്കീർണതകളാണ് നീണ്ടുപോകാനുള്ള കാരണമായി സർക്കാർ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടിയത്.

ഭരണപരിഷ്കാരകമ്മീഷന്റെ ഓഫിസ് ക്രമീകരിക്കുന്നതു തൊട്ടുള്ള അലംഭാവങ്ങളുടെ പശ്ചാത്തലത്തിൽ പക്ഷേ ഇതിനപ്പുറമുളള കാരണങ്ങളും ചൂണ്ടിക്കാട്ടിയവരുണ്ട്. കമ്മീഷനിലെ അംഗങ്ങളായ മുൻ ചീഫ് സെക്രട്ടറിമാരായ നീല ഗംഗാധരൻ, സി.പി.നായർ എന്നിവർക്കും ഓണറേറിയമോ സിറ്റിങ് ഫീസോ തീരുമാനിച്ചു നൽകിയിട്ടില്ല. ഇതു ധനവകുപ്പിന്റെ പരിഗണനയിലാണ്. അദ്ദേഹത്തിന്റെ 13 പഴ്സനൽ സ്റ്റാഫിന്റെ കാര്യവും ഇതേ അവസ്ഥയായിരുന്നു.

ഒടുവിൽ, അവരുടെ ശമ്പള സ്കെയിൽ കഴിഞ്ഞയാഴ്ച നിശ്ചയിച്ചു. എന്നാൽ, ഇനിയും നടപടിക്രമങ്ങളുള്ളതിനാൽ ശമ്പളം അടുത്ത മാസമാദ്യവും ലഭിക്കുമോ എന്ന കാര്യം അനിശ്ചിതത്വത്തിലാണ്. ഭരണപരിഷ്കാര കമ്മിഷന്റെ ഒരു വർഷത്തെ പ്രവർത്തനത്തിനായി ഒന്നരക്കോടിയോളം രൂപ സർക്കാർ നേരത്തേ നീക്കിവച്ചിരുന്നു. ശമ്പളമടക്കം ഇതിൽ നിന്നു നൽകണം. മാർച്ച് 31നു മുമ്പ് ചുവപ്പുനാട അഴിഞ്ഞു മുൻകാലപ്രാബല്യത്തോടെ ശമ്പളം നൽകാനായില്ലെങ്കിൽ ആ വിഹിതം ലാപ്സാകുന്ന പ്രശ്നവുമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button