Latest NewsNewsBusiness

സംസ്ഥാനത്ത് സഹകരണ ജീവനക്കാരുടെ ഡിഎ വർദ്ധിപ്പിച്ചു

പുതിയ ശമ്പള വ്യവസ്ഥ നടപ്പാക്കാത്ത സംഘങ്ങളിലെ ജീവനക്കാർക്ക് 8 ശതമാനമാണ് ക്ഷാമബത്ത വർദ്ധിപ്പിച്ചിട്ടുള്ളത്

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ജീവനക്കാർക്ക് സന്തോഷവാർത്തയുമായി സർക്കാർ. സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ ക്ഷാമബത്തയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. 2021 ജനുവരി 1 മുതൽ പ്രാബല്യത്തിലാകുന്ന തരത്തിലാണ് ക്ഷാമബത്ത വർദ്ധിപ്പിച്ചിരിക്കുന്നത്. പുതിയ ശമ്പളം നടപ്പാക്കിയ സംഘങ്ങളിലെ ജീവനക്കാർക്ക് അഞ്ച് ശതമാനത്തോളമാണ് ക്ഷാമബത്ത ഉയർത്തിയിട്ടുള്ളത്. ഇതോടെ, ക്ഷാമബത്ത 81 ശതമാനമായി വർദ്ധിച്ചു.

പുതിയ ശമ്പള വ്യവസ്ഥ നടപ്പാക്കാത്ത സംഘങ്ങളിലെ ജീവനക്കാർക്ക് 8 ശതമാനമാണ് ക്ഷാമബത്ത വർദ്ധിപ്പിച്ചിട്ടുള്ളത്. ഇതോടെ, ക്ഷാമബത്ത 163 ശതമാനമായി ഉയർന്നു. നേരത്തെയുള്ളത് ഉൾപ്പെടെ രണ്ട് ശമ്പള പരിഷ്കരണവും ലഭിക്കാത്തവർക്കും ഒരു ശമ്പള പരിഷ്കരണവും ലഭിക്കാത്തവർക്കും ക്ഷാമബത്ത 13 ശതമാനം വർദ്ധിപ്പിച്ചു. അതേസമയം, 182 ശതമാനം, 356 ശതമാനം കുടിശ്ശിക എങ്ങനെ നൽകുമെന്ന് ഉത്തരവിലില്ല.

Also Read: ആര്‍എസ്എസ് മണ്ഡൽ കാര്യവാഹിന് കുത്തേറ്റ സംഭവം: മുഖ്യപ്രതിയെന്ന് സംശയിക്കുന്ന ആൾ ഉൾപ്പെടെ 3 പേർ കസ്റ്റഡിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button