NewsIndia

ജീന്‍സും ടി ഷര്‍ട്ടും നിരോധിച്ച് ഒരു ജില്ലാ ഭരണകൂടം

ബറേലി: ഉത്തര്‍ പ്രദേശിലെ ബറേലി ജില്ലയില്‍ ജീവനക്കാരുടെ വസ്ത്രധാരണത്തില്‍ നിബന്ധനകളുമായി ജില്ലാ ഭരണകൂടം. ഓഫീസില്‍ ജീന്‍സും ടി ഷര്‍ട്ടും ധരിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വരാന്‍ പാടില്ലെന്നാണ് നിര്‍ദേശം. കലക്ടറേറ്റിലെ എല്ലാ ജീവനക്കര്‍ക്കും കലക്ടര്‍ സുരേന്ദ്ര സിംഗ് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കി. കലക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് വകുപ്പുകളിലെ ജീവനക്കാര്‍ക്കും ഇത് ബാധകമാണ്.

ജീവനക്കാര്‍ ഔപചാരികമായ വസ്ത്രം ധരിക്കണമെന്നും പുരുഷന്മാര്‍ ജീന്‍സ്, ടി ഷര്‍ട്ട് എന്നിവ ഒഴിവാക്കണമെന്നും കലക്ടര്‍ ഇന്നലെ അറിയിച്ചു. കൂടാതെ പാന്‍ മസാല, പുകയില, പുകവലി എന്നിവയുടെ ഉപയോഗവും കര്‍ശനമായി വിലക്കിയിട്ടുണ്ട്. ജീവനക്കാരുടെ ഹാജര്‍ നില പരിശോധിക്കാന്‍ കലക്ടറേറ്റില്‍ ബയോ മെട്രിക് അറ്റന്‍ഡന്‍സ് മെഷീന്‍ സ്ഥാപിക്കുമെന്നും കലക്ടര്‍ അറിയിച്ചു.ഉത്തര്‍പ്രദേശില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെയാണ് ഈ നിര്‍ദേശങ്ങള്‍. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ഓഫീസുകളിലെ പാന്‍ മസാല ഉപയോഗം നിരോധിച്ചിരുന്നു. അധ്യാപകര്‍ അടക്കമുള്ളവര്‍ വസ്ത്രധാരണത്തില്‍ ശ്രദ്ധിക്കണമെന്നും വ്യക്തമാക്കിയിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close