USANews

കർക്കശ പരിശോധന നടപ്പിലാക്കി രണ്ടും കൽപ്പിച്ച് ട്രംപ് മുന്നോട്ട് തന്നെ: സന്ദർശക വിസക്കാർക്കും നിയന്ത്രണങ്ങൾ

വാഷിങ്ടൺ: വിദേശ പൗരൻമാർക്ക് യുഎസ് സന്ദർശിക്കാനുള്ള വീസ നൽകുന്നതിന് കടുത്ത നിയന്ത്രണങ്ങളുമായി ഡോണൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യുഎസ് സർക്കാർ. കഴിഞ്ഞ 15നും 17നും പുറത്തിറക്കി, വിവിധ കോൺസുലേറ്റുകൾക്ക് അയച്ചുകൊടുത്ത നയതന്ത്ര ഉത്തരവിൽ യുഎസിന്റെ സുരക്ഷയ്ക്കു ഭീഷണിയായേക്കാവുന്ന ജനവിഭാഗങ്ങളിൽ നിന്നുള്ള സന്ദർശകരുടെ വീസ അപേക്ഷകൾ പ്രത്യേക പരിശോധനകൾക്ക് വിധേയമാക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടിലേഴ്സൻ ആവശ്യപ്പെട്ടു.

ഈ ഉത്തരവ് പ്രകാരം യുഎസ് വീസ ആഗ്രഹിക്കുന്നവർ കഴിഞ്ഞ 15 വർഷത്തെ ഉദ്യോഗ വിവരങ്ങൾ അപേക്ഷയോടൊപ്പം സമർ‌പ്പിക്കണം.കൂടാതെ 15 വർഷമായി താമസിക്കുന്ന വസതിയുടെ വിവരങ്ങൾ, അഞ്ചു വർഷമായി ഉപയോഗിക്കുന്ന ഫോൺ നമ്പർ, ഇ–മെയിൽ വിലാസം, സാമൂഹിക മാധ്യമങ്ങളിലുള്ള വിലാസം എന്നിവയും നൽകണം. ഭീകരവാദ സംഘടനയായ ഐഎസിന്റെ നിയന്ത്രണത്തിലുള്ള മേഖലകളിൽ എവിടെയെങ്കിലും സന്ദർശിച്ചിട്ടുള്ളവരുടെ സാമൂഹ്യമാധ്യമങ്ങൾ ഉറപ്പായും പരിശോധിക്കണമെന്നാണ് നിർദേശം. കൂടാതെ ഒരു ഓഫിസർ ദിവസം 120 വീസ അഭിമുഖത്തിൽ കൂടുതൽ നടത്തരുതെന്നും നിർദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button