International

നിശാക്ലബില്‍ വെടിവെയ്പ്: ഒരാള്‍ കൊല്ലപ്പെട്ടു

ഒഹിയോ: നിശാക്ലബിലുണ്ടായ വെടിവെയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. യുഎസിലെ സിന്‍സിനാറ്റിയിലാണ് വെടിവയ്പ് ഉണ്ടായത്. പുലര്‍ച്ചെയായിരുന്നു ആക്രമണം ഉണ്ടായത്. ലിന്‍വുഡിലെ കെലോഗ് അവന്യുവിലുള്ള നിശാക്ലബിലാണ് ആക്രമണം ഉണ്ടായത്.

വെടിവെയ്പ്പില്‍ 13പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്. നിരവധി പേര്‍ നിശാക്ലബിലുണ്ടായിരുന്നു. 100ലേറെ പേര്‍ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണ്.

Tags

Related Articles

Post Your Comments


Back to top button
Close
Close