KeralaNews

യന്ത്രതകരാർ ; പറന്നുയര്‍ന്ന വിമാനം നിലത്തിറക്കി വൻ ദുരന്തം ഒഴിവായി

തിരുവനന്തപുരം; യന്ത്രതകരാർ കണ്ടെത്തിയതിനെ തുടർന്ന് പറന്നുയര്‍ന്ന വിമാനം നിലത്തിറക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും 128 യാ​ത്ര​ക്കാരുമായി പറന്നുയര്‍ന്ന  കു​വൈ​റ്റ് എ​യ​ർ​വെ​യ്സിന്റെ വി​മാനമാണ് തിരിച്ചിറക്കിയത്.  പറന്നയുർന്ന ഉടനെയാണ് വിമാനത്തിൽ സാ​ങ്കേ​തി​ക ത​ക​രാ​ർ ക​ണ്ടെ​ത്തി​യത്. തുടർന്ന് വി​മാ​നം ആ​കാ​ശ​ത്ത് വ​ട്ട​മി​ട്ട് പ​റ​ക്കു​ക​യും ​വിമാ​ന​ത്താ​വ​ള അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട ശേഷം പൈ​ല​റ്റ് അ​ടി​യ​ന്ത​രമായി ലാ​ൻ​ഡ് ചെയ്യുകയായിരുന്നു.

അ​ടി​യ​ന്ത​ര ലാ​ന്‍റിം​ഗി​ന് സൗ​ക​ര്യം ചെയ്തതിനാൽ വന്‍ ദുരന്തമാണ് ഒഴിവായത്. വി​മാ​ന​ത്തി​ന്‍റെ യ​ന്ത്ര​ത്ത​ക​രാ​ർ പ​രി​ഹ​രി​ച്ച ശേ​ഷം പുലർച്ചെ ആ​റ​ര​യോ​ടെ വി​മാ​നം കു​വൈ​റ്റി​ലേ​ക്ക് പറന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button