NewsIndia

വി.ഖുര്‍ആന്‍ മാറ്റിയെഴുതണം- മുത്തലാഖ് നിയമവിരുദ്ധം- പരാതിക്കു മറുപടിയുമായി മുസ്ളീം വ്യക്തി നിയമ ബോർഡ് കോടതിയിൽ

 

ന്യൂഡൽഹി: മുതാലാഖ് നിയമ വിരുദ്ധമാണെന്നും അത് നിരോധിക്കണമെന്നും പാപം ചെയ്യുന്നതില്‍ നിന്ന് മുസ്ലിം സമൂഹത്തെ മാറ്റിനിര്‍ത്തുന്നതിനായി ഖുര്‍ആന്‍ മാറ്റിയെഴുതണമെന്നും ആവശ്യപ്പെട്ടുള്ള പരാതിക്കു മറുപടിയുമായി മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് സുപ്രീം കോടതിയില്‍.മുത്തലാക്ക് ഇസ്ലാമിലെ അസാധാരണമായ വിവാഹമോചന രീതിയാണെന്നും ഇത് ശരിയാണെന്നു ഖുർആന്റെ വെളിച്ചത്തിൽ പറയാൻ കഴിയില്ലെന്ന് കേസിൽ ഹാജരായ വാദി ഭാഗം അഭിഭാഷകൻ വ്യക്തമാക്കി.

വിശുദ്ധ ഖുര്‍ആന്‍ പ്രകാരം ഭര്‍ത്താവ് മൂന്ന് തവണ തലാക്ക് ചൊല്ലുന്നതോടെ മുന്‍ഭര്‍ത്താവിന് ഭാര്യ ഹറാമാണെങ്കിലും ചില സാഹചര്യങ്ങളിൽ മുത്തലാക്ക് ചൊല്ലിയ ഭാര്യയെ വീണ്ടും വിവാഹം കഴിക്കാനുള്ള സാഹചര്യവുമുണ്ടെന്നും മുസ്ലിം വ്യക്തി നിയമബോര്‍ഡിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഇജാസ് മഖ്ബൂല്‍ പറയുന്നു. എന്നാൽ മുസ്ലിം സ്ത്രീകളും ചില സന്നദ്ധസംഘടനകളും ഉന്നയിക്കുന്ന ആവശ്യം,മുത്തലാക്ക് പുരുഷകേന്ദ്രീകൃതമാണെന്നും സ്ത്രീകളുടെ അന്തസ്സിനെ ചോദ്യം ചെയ്യുന്നതാണെന്നും ഇതിനെതിരെ മുസ്ലിം വ്യക്തി നിയമത്തില്‍ ഭേദഗതി കൊണ്ടുവരണമെന്നുമാണ്.

മുത്തലാഖ് ഖുര്‍ആനില്‍ ഇല്ലാത്തതാണെന്നും മുത്തലാക്ക് നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി നേരത്തെ സര്‍ക്കാരും സുപ്രീം കോടതിയെ സമീപിച്ചിട്ടുള്ള സാഹചര്യത്തിലാണ് മുസ്ളീം വ്യക്തി നിയമ ബോർഡിന്റെ പരാതി.സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ലിംഗ സമത്വം, സ്ത്രീകളുടെ അഭിമാന ബോധം എന്നിവ മാറ്റം വരുത്താന്‍ കഴിയുന്ന ഒന്നല്ലെന്നു ചൂണ്ടിക്കാണിച്ചിരുന്നു.

എന്നാൽ മുത്തലാഖിനെതിരെയുള്ള ചര്‍ച്ചകളില്‍ കടുത്ത വിമര്‍ശനവുമായി മുസ്ലിം പണ്ഡിതന്മാരും മറ്റും രംഗത്തെത്തിയിരുന്നു.മുസ്ലിം സമുദായത്തിലെ മുത്തലാഖ്, നിക്കാഹ് ഹലാല, ബഹുഭാര്യത്വം എന്നിവ കോടതിയുടെ പരിധിക്കുപുറത്തുള്ള വിഷയമാണെന്ന് മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയിൽ പറഞ്ഞു.മുസ്ലിം വ്യക്തിനിയമത്തെപ്പറ്റി വ്യക്തമായ ധാരണയില്ലാത്തവരാണ് പരാതികള്‍ ഉന്നയിക്കുന്നത്. മതപരമായ കാര്യങ്ങള്‍ കൈകാര്യചെയ്യാന്‍ അതത് മതവിഭാഗങ്ങള്‍ക്ക് ഭരണഘടനാ പരമായി അധികാരമുണ്ടെന്നും ബോർഡ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button