India

ദേശീയ പതാക കീറിയെറിഞ്ഞതായി പരാതി : മൊബൈല്‍ കമ്പനിക്ക് മുന്നില്‍ വന്‍ പ്രതിഷേധം

നോയിഡ : ദേശീയ പതാക കീറിയെറിഞ്ഞതായുള്ള ആരോപണത്തെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോയുടെ ഓഫീസിനു മുന്നില്‍ വന്‍ പ്രതിഷേധം. ഓപ്പോയുടെ നോയിഡയിലെ ഓഫീസിനു മുന്നിലാണ് സംഭവം ഉണ്ടായത്. കമ്പനിയിലെ ചൈനക്കാരനായ ജീവനക്കാരന്‍ ദേശീയപതാക കീറിയെറിഞ്ഞന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രതിഷേധം അലയടിച്ചത്.

സംഭവത്തില്‍ കമ്പനിയിലെ മൂന്ന് ജീവനക്കാരുടെ പരാതിയെ തുടര്‍ന്ന് പ്രൊഡക്ഷന്‍ മാനേജരായ ചൈനക്കാരനെതിരെ കേസെടുത്തു. വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി കമ്പനിക്കു മുന്നില്‍ എത്തിയത്. ദേശീയതയെ അപമാനിച്ചതില്‍ അയാളെ അറസ്റ്റു ചെയ്യണമെന്ന ആവശ്യവുമായി നാലു മണിക്കൂറോളമാണ് പ്രതിഷേധം അലയടിച്ചത്. ദേശീയ പതാകയേന്തിയായിരുന്നു ഇവരുടെ പ്രതിഷേധം. സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ ജില്ലാഭരണകൂടം നേരിട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button